കൊച്ചി: എറണാകുളത്ത് വീടുകളില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഓക്‌സിജന്‍ കോണ്‍സെന്ററേറ്ററുകള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ഓക്‌സിജന്‍ സഹായം ആവശ്യമായ കോവിഡ്, കോവിഡിതര രോഗികളെ ലക്ഷ്യമിട്ടാണ് കോണ്‍സെന്ററേറ്ററുകള്‍ എത്തിക്കുന്നത്.
Read Also ; ആശുപത്രികളിലേയ്ക്കുള്ള ഓക്‌സിജന്‍ വിതരണം; മുന്‍കരുതല്‍ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്
കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ മൂന്ന് കോണ്‍സെന്‍ട്രേറ്റുകള്‍ പ്രവര്‍ത്തന സജ്ജമായി. കോര്‍പറേഷന്റെ ആരോഗ്യ വിഭാഗം മുഖേനയാണ് സൗകര്യം ലഭ്യമാക്കുന്നത്. കിടപ്പ് ചികിത്സയില്‍ ഉള്ളവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഓക്‌സിജന്‍ ഉറപ്പാക്കുവാന്‍ ലക്ഷ്യമിട്ടുള്ള ഇവയുടെ പ്രവര്‍ത്തനം വിവിധ താലൂക്ക് അടിസ്ഥാനത്തില്‍ ജില്ലയില്‍ വ്യാപിപ്പിക്കും .
കോവിഡ് രോഗികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി ജില്ലയില്‍ കൂടുതല്‍ ഓക്‌സിജന്‍ കിടക്കകള്‍ തയ്യാറാക്കുന്നുണ്ട്. പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (എഫ്എല്‍ടിസി), ഡൊമിസിലറി കെയര്‍ സെന്റെറുകള്‍ (ഡിസിസി) എന്നിവിടങ്ങളിലും ഓക്‌സിജന്‍ കിടക്കകള്‍ ഒരുങ്ങുകയാണ്.
Post Your Comments