Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങൾക്കിടെ പോലീസ് സ്‌റ്റേഷനിൽ ഇഫ്താർ വിരുന്ന്; സംഘടിപ്പിച്ചത് കഞ്ചാവ് കേസിലെ പ്രതി; വിവാദം

പോത്തൻകോട്: കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ പോലീസ് സ്‌റ്റേഷനിൽ ഇഫ്താർ വിരുന്ന് നടത്തിയതായി ആരോപണം. ഏതാനും ക്രിമിനലുകളുടെ നേതൃത്വത്തിലാണ് സ്റ്റേഷനിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതെന്നാണ് ആക്ഷേപം. പോത്തൻകോട് പോലീസ് സ്റ്റേഷനിലാണ് സംഭവം.

Read Also: കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമാകാന്‍ പ്രധാന കാരണം വ്യാപകശേഷി കൂടിയ വൈറസ് ; ആറടി അകലവും സുരക്ഷിതമല്ല

സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥർ എസ്.ഐ.യോട് വിശദീകരണം ആവശ്യപ്പെട്ടു. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിച്ച് വീട്ടിൽ തുടരുമ്പോഴാണ് നിയമപാലകരുടെ ഭാഗത്ത് നിന്നും ഇത്തരമൊരു വീഴ്ച്ച ഉണ്ടായിരിക്കുന്നത്. കഞ്ചാവ് കേസിലെയും കള്ളനോട്ട് കേസിലെയും പ്രതികളാണ് വിരുന്ന് നടത്താൻ മുൻകൈയെടുത്തതെന്നാണ് വിവരം.

Read Also: കോവിഡ് വ്യാപനം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഐസിയു, വെന്റിലേറ്റര്‍ ക്ഷാമം രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button