ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ എം.കെ.സ്റ്റാലിന്റെ ഓഫീസിലും മലയാളി സാന്നിധ്യം. സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളിയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അനു ജോര്‍ജിനെ നിയമിച്ചു. കോട്ടയംകാരിയായ അനു ജോര്‍ജിന് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയാണ് നല്‍കിയിരിക്കുന്നത്.
2003 ബാച്ച് തമിഴ്‌നാട് കേഡര്‍ ഉദ്യോഗസ്ഥയായ അനു ജോര്‍ജ് പ്രവര്‍ത്തന മികവിന് പേരുകേട്ട ഉദ്യോഗസ്ഥയാണ്. ഇന്‍ഡസ്ട്രീസ് കമ്മിഷണര്‍, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് ഡയറക്ടര്‍ എന്നീ പദവികള്‍ വഹിച്ചുവരികയായിരുന്നു അനു ജോര്‍ജ്. ഇതിനിടെയാണ് അനുവിനെ തേടി പുതിയ ചുമതല എത്തിയിരിക്കുന്നത്.
അരിയലൂര്‍ ജില്ലാ കളക്ടറായും സംസ്ഥാന പ്രോട്ടോക്കോള്‍ ജോയിന്റ് സെക്രട്ടറിയായും അനു സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഐടി ഉദ്യോഗസ്ഥനായ തോമസ് ജോസഫാണ് ഭര്‍ത്താവ്. ചുമതലയേറ്റ ആദ്യ ദിവസം തന്നെ അനു ജോര്‍ജ് അടക്കമുള്ള നാല് സെക്രട്ടറിമാരെയും പുതിയ ചീഫ് സെക്രട്ടറിയെയുമാണ് സ്റ്റാലിന്‍ നിയമിച്ചത്. രാജീവ് രഞ്ജനെ മാറ്റി വി.ഇറൈ അന്‍ബുവിനെയാണ് ചീഫ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.
Post Your Comments