ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്‌നാടിന് ആശ്വാസമേകി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ 450 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാതൃകയായത്. ഇവ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കൈമാറിയിട്ടുണ്ട്.
Also Read: കോവിഡ്; രാജ്യത്ത് ഓക്‌സിജന്‍ സഹായത്തോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9 ലക്ഷം കടന്നു
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഭൂമിക ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വിതരണം ചെയ്യുക. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹൃദയമിടിപ്പാണെന്നും മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കെ.എസ് വിശ്വനാഥന്‍ ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
ജീവന്‍രക്ഷാ ചികിത്സയില്‍ ഓക്‌സിജന്റെ പ്രധാന്യം എത്രത്തോളം വലുതാണെന്നാണ് വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ കാണിച്ചുതന്നത്. തമിഴ്‌നാട്ടിലും ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കുന്ന സാഹചര്യമുണ്ടായി. ഇതോടെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. ‘മാക്‌സ് പോട്’ എന്ന പേരില്‍ വലിയ രീതിയിലുള്ള കോവിഡ് ബോധവത്ക്കരണ ക്യാമ്പയിനും ചെന്നൈ നടത്തുന്നുണ്ട്.
Post Your Comments