തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് പുതിയ മാനദണ്ഡം. സര്‍ക്കാര്‍ ആശുപത്രികളെല്ലാം മേയ് 31 വരെ കൊവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിര്‍ദ്ദേശം. കൊവിഡ് ഇതര ചികിത്സകള്‍ അടിയന്തിര പ്രാധാന്യം ഉള്ളവ മാത്രമേ ഉണ്ടാവുകയുള്ളൂ. എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്ക് ആക്കി മാറ്റാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
Also Read:എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്ക് ; ചികിത്സാ രംഗത്ത് പുതിയ മാനദണ്ഡങ്ങളോടെ സംസ്ഥാന സർക്കാർ
താലൂക്ക് ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകള്‍ സജ്ജീകരിക്കാനും നിര്‍ദ്ദേശമുണ്ട്. 5 വെന്റിലേറ്റര്‍ കിടക്കകള്‍ എങ്കിലും തയാറാക്കുകയും ചെയ്യണം. രണ്ടാം നിര കൊവിഡ് കേന്ദ്രങ്ങള്‍ താലൂക് ആശുപത്രികളുമായി ബന്ധിപ്പിക്കണം. പ്രാഥമിക , കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സ്റ്റിറോയ്‌ഡുകളും മരുന്നുകളും സ്റ്റോക്ക് ഉറപ്പാക്കണം.
കിടപ്പ് രോഗികള്‍ക്ക് ഓക്സിജന്‍, ചികിത്സ ഇവ വീട്ടിലെത്തി ഉറപ്പാക്കും. സ്വകാര്യ ആശുഓത്രികളിലും കൊവിഡ് ഒപി തുടങ്ങാനും നിര്‍ദ്ദേശമുണ്ട്.
Post Your Comments