Latest NewsIndia

കരിഞ്ചന്തയില്‍ വില്പന: ജീവന്‍രക്ഷാ ഉപകരണങ്ങളുടെ വന്‍ശേഖരം പിടികൂടി: ഡൽഹിയിൽ രണ്ടുപേർ അറസ്റ്റിൽ

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉയര്‍ന്ന വിലക്ക് വില്‍ക്കാന്‍ വേണ്ടിയാണ് പ്രതികള്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ന്യൂഡല്‍ഹി: കരിഞ്ചന്തയില്‍ വില്‍ക്കാനായി സൂക്ഷിച്ചിരുന്ന മെഡിക്കല്‍ ഓക്സിജന്‍ കോൺസെൻട്രേറ്റർ അടക്കമുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

10 മെഡിക്കല്‍ ഓക്സിജന്‍ കോൺസെൻട്രേറ്റർ , 82 കോൺസെൻട്രേറ്റർസിൽ ഉപയോഗിക്കുന്ന പൈപ്പുകള്‍, 3486 ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, 263 ഡിജിറ്റല്‍ ഗണ്‍ തെര്‍മോമീറ്റര്‍, 684 ഓക്സിമീറ്റര്‍, 10 നെബുലൈസേഴ്സ് എന്നിവയാണ് കണ്ടെടുത്തത്.

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉയര്‍ന്ന വിലക്ക് വില്‍ക്കാന്‍ വേണ്ടിയാണ് പ്രതികള്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് വലിയ ക്ഷാമം നേരിടുന്നുണ്ട്. ഇതിനിടെയാണ് പൂഴ്ത്തിവെപ്പും കരിഞ്ചന്തയിൽ വിൽപ്പനയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button