ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങി തമിഴ്‌നാടും. തിങ്കളാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും. തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും. അടിയന്തര ആവശ്യമുള്ള യാത്രകള്‍ അനുവദിക്കും.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം തമിഴ്‌നാട് കടുപ്പിച്ചത്. ഇന്നലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ അധികാരത്തിലേറിയത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലാണ് നിയന്ത്രണം. തമിഴ്‌നാട്ടില്‍ ഇന്നലെ 26,465 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.
197 പേര്‍ മരിച്ചു. 22,381 പേര്‍ ഇന്ന് രോഗ മുക്തി നേടി. നിലവില്‍ 1,35,355 പേര്‍ ചികിത്സയില്‍. ആകെ രോഗികള്‍ 13,23,965. ഇതുവരെയായി 15,171 പേര്‍ മരണത്തിന് കീഴടങ്ങി അതേസമയം കേരളത്തിന് പുറമെ ഡല്‍ഹി, ഹരിയാന, ബിഹാര്‍,യു.പി, ഒഡീഷ,രാജസ്ഥാന്‍,കര്‍ണാടക,ഝാര്‍ഖണ്ഡ്, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളും നേരത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
Post Your Comments