തിരുവനന്തപുരം: പ്രിയതമയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് നടന് സുരേഷ് ഗോപി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേഷ് ഗോപി ഭാര്യ രാധികയ്ക്ക് ആശംസകൾ നേര്‍ന്നിരിക്കുന്നത്. രാധികയ്ക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രവും ഹൃദയസ്പര്‍ശിയായ കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
‘എപ്പോഴും എന്റെ ഹൃദയത്തിലെ സ്പന്ദനവും, ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനവും. ജന്മദിനാശംസകള് രാധിക, എന്റെ സ്നേഹം’, എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.1 998ലാണ് സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ്, ലക്ഷ്മി എന്നിവര്‍ മക്കളാണ്.
Post Your Comments