ഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം തുടരുന്നതിനിടയിലും പുറത്തുവരുന്ന ചില വാർത്തകൾ പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 180 ജില്ലകളില്‍ ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ വ്യക്തമാക്കി.
കഴിഞ്ഞ 21 ദിവസത്തിനിടയിൽ രാജ്യത്തെ 54 ജില്ലകളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,01,078 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2.18 കോടി പേര്‍ കോവിഡ് ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,18,609 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയിൽ കോവിഡ് ബാധിതരായി 4187 പേര്‍ മരിച്ചു. രാജ്യത്ത് ആകെ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.38 ലക്ഷം ആഎന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments