COVID 19Latest NewsNewsIndia

രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നു

നിലവിൽ 1,59,272 പേർ കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നതായും ആരോഗ്യമന്ത്രാലയം

ദില്ലി: രാജ്യത്ത് കോവിഡ് ബാധിതരുടെയും പുതിയ കേസുകളുടെയും എണ്ണം കുത്തനെ കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി 12,830 പേർക്ക്‌ കോവിഡ് സ്ഥിതീകരിച്ചു. നിലവിൽ 1,59,272 പേർ കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Also Read:  ‘അച്ഛാ എനിക്ക്, എന്റെ ടോക്കിങ് ടോമിന്റെ ബാറ്ററി പോയി’: ബിനീഷിനെ കണ്ടതും മകളുടെ പരാതി, വാങ്ങിത്തരാമെന്ന് ബിനീഷ്രാജ്യത്താകെ ഇതുവരെ 3,36,55,842 പേർ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,667 പേർ സുഖം പ്രാപിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,35,142 പരിശോധനകൾ നടത്തി. ആകെ 60.83 കോടിയിലേറെ (60,83,19,915) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.18 ശതമാനമാണ്. കഴിഞ്ഞ 37 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.13 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 27 ദിവസമായി 2 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 62-ാം ദിവസവും ഇത് 3 ശതമാനത്തിൽ താഴെയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 68,04,806 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 106.14 കോടി (1,06,14,40,335) പിന്നിട്ടു. 1,06,01,975 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 126-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണമെന്നും ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button