മസ്‌ക്കറ്റ്: വിസ മെഡിക്കല്‍ സാക്ഷ്യപ്പെടുത്തുന്നത്തിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഒമാന്‍ ആരോഗ്യമന്ത്രാലയം. പ്രവാസികള്‍ ഇനി മുതല്‍ വിസ മെഡിക്കല്‍ സാക്ഷ്യപ്പെടുത്തുന്നത്തിനായി എംഒഎച്ച് മെഡിക്കല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടതില്ല. പകരം ആരോഗ്യ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ഹെല്‍ത്ത് പോര്‍ട്ടലിലോ സനദ് ഓഫീസുകള്‍ വഴിയോ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താനുള്ള സേവനം ലഭ്യമാകും.
പുതിയ നടപടിക്രമം നിലവില്‍ വന്നത് ജനുവരി 7നാണ് എന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 7 ന് മുമ്പ് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് ജനുവരി 21 വരെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ ആളുകള്‍ക്ക് പഴയ രീതിയില്‍ തന്നെ അപേക്ഷകള്‍ നല്‍കാന്‍ കഴിയും. എന്നാല്‍ അതിനുശേഷം അത്തരം ഇളവുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്നും ഒമാനിലെ ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
Post Your Comments