ഇടുക്കി: കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാനത്തെ മദ്യശാലകള്‍ താൽക്കാലികമായി പൂട്ടിയതോടെ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് മദ്യക്കടത്ത് വ്യാപകമാകുന്നു. ഇതിനെത്തുടർന്ന് എക്‌സൈസ് പരിശോധന ശക്തമാക്കിയിരുന്നു.
ജീപ്പില്‍ മൂന്നാറിലേക്കെത്തിക്കാന്‍ ശ്രമിച്ച മുപ്പതോളം കുപ്പികളിലെ 9.5 ലിറ്റര്‍ മദ്യം ദേവികുളം എക്‌സൈസ് സംഘം പിടിച്ചെടുത്തു. സംഭവത്തില്‍ പെരിയവരൈ സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി.
കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ കർശന നിയന്ത്രണത്തെത്തുടർന്നാണ് കേരളത്തില്‍ മദ്യശാലകള്‍ താല്‍ക്കാലികമായി അടയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതേത്തുടർന്നാണ് തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി വഴി മൂന്നാറുള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് അനധികൃതമായി മദ്യം എത്തിക്കൽ വ്യാപകമായത്. അതിര്‍ത്തിയിലൂടെ മദ്യം കടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ദേവികുളം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്.
Post Your Comments