KozhikodeLatest NewsKeralaNattuvarthaNews

മാഹിയിൽ നിന്നും മദ്യം കടത്താൻ ശ്രമം: 60 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

മാവൂർ കണക്കന്മാർകണ്ടി വിനീതിനെയാണ് (35) അറസ്റ്റ് ചെയ്തത്

കോഴിക്കോട്: മാഹിയിൽ നിന്ന് സ്കൂട്ടറിൽ കടത്തിയ 60 കുപ്പി വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. മാവൂർ കണക്കന്മാർകണ്ടി വിനീതിനെയാണ് (35) അറസ്റ്റ് ചെയ്തത്. വടകര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ തറോലും സംഘവും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മാവൂർ ഭാഗത്തെ അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽക്കാൻ വേണ്ടി കൊണ്ടു പോകുമ്പോഴാണ് വിനീത് പിടിയിലായത്. പലതവണ ഇയാൾ മാഹിയിൽ നിന്നും മദ്യം കടത്തിയിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു.

Read Also : ഓഹരി വിപണിയിൽ നേട്ടം കൊയ്ത് കുഞ്ഞൻ ഐപിഒ കമ്പനികൾ, ഈ വർഷം ഇതുവരെ സമാഹരിച്ചത് കോടികൾ

ജോയിന്റ് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് അംഗം രാകേഷ് ബാബുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര ദേശീയപാതയിൽ പാർക്കോ ഹോസ്പിറ്റലിനു മുന്നിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാൾ സഞ്ചരിച്ച കെഎൽ 10 ബിബി 257 നമ്പർ സ്കൂട്ടറിൽ നിന്നാണ് മദ്യം പിടിച്ചെടുത്തത്.

സിവിൽ എക്സ് ഓഫീസർമാരായ ലിനീഷ്, ശ്രീരഞ്ജ് എന്നിവരും പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ വടകര കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button