Latest NewsKeralaNews

കാറിൽ മദ്യക്കടത്ത്: 388 .8 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി

കാസർഗോഡ്: കാറിൽ മദ്യക്കടത്ത് നടത്തി യുവാവ്. കിളിംഗാർ ജംഗ്ഷന് സമീപം വച്ച് മാരുതി സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന 388 .8 ലിറ്റർ കർണ്ണാടക മദ്യം എക്സൈസ് പിടികൂടി. കാസർഗോഡ് മുട്ടത്തൊടി പട്ടറുമൂല സ്വദേശി അബ്ദുൾ റഹിമാൻ (31 വയസ്സ്) ആണ് മദ്യക്കടത്ത് നടത്തിയത്.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേക്ഷണത്തില്‍ ബിബിസിക്ക് വന്‍ തിരിച്ചടി

ബദിയടുക്ക റെയിഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ വിനുവിന്റെ നേതൃത്വത്തിൽ സ്ട്രൈക്കിങ് ഫോഴ്‌സ് ഡ്യുട്ടി ചെയ്തു വരികെയാണ് മദ്യം പിടികൂടിയത്. പ്രതി ഓടി പോയതിനാൽ തത്സമയം അറസ്റ്റ് ചെയ്യാനായിട്ടില്ല. എക്സൈസ് സംഘത്തിൽ പി ഒ രാജീവൻ സിഇഒമാരായ ജനാർദ്ധനൻ, മോഹനകുമാർ എന്നിവർ പങ്കെടുത്തു.

Read Also: പ്രളയത്തെ അതിജീവിക്കാന്‍ 128 കോടി ചിലവില്‍ നിര്‍മ്മിച്ച റീ ബില്‍ഡ് കേരള റോഡ് വേനല്‍ മഴയില്‍ തകര്‍ന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button