ഫ്രഞ്ച് ലീഗിലെ നിർണായക മത്സരത്തിൽ ലെൻസിനെ പരാജയപ്പെടുത്തി ലില്ലെ കിരീടത്തിന് തൊട്ടടുത്തെത്തി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലെൻസിനെ ലില്ലെ പരാജയപ്പെടുത്തിത്. ലീഗിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ കൂടി വിജയിച്ചാൽ ലില്ലെയ്ക്ക് കിരീടം സ്വന്തമാക്കാം. തുടക്കത്തിൽ തന്നെ ലീഡ് എടുക്കാൻ ലില്ലെക്കായി. ലില്ലെയ്ക്ക് കിട്ടിയ പെനാൽട്ടിയിൽ നിന്ന് തുർക്കിഷ് താരം യിൽമാസിന്റെ(4) ഗോൾ ലീഡ് നേടി.
മത്സരത്തിന്റെ ആദ്യപകുതിയിൽ ചുവപ്പ് കാർഡ് വാങ്ങി മിച്ചലിൻ(35) പുറത്തായതോടെ ലെൻസ് പത്തു പേരായി ചുരുങ്ങി. ഇതോടെ കളിയുടെ ആധിപത്യം മുതലെടുത്ത ലില്ലെ തുർക്കിഷ് താരം യിൽമാസിന്റെ(40) രണ്ടാം ഗോളിലുടെ ലീഡ് ഇരട്ടിയാക്കി. മത്സരത്തിൽ രണ്ടാം പകുതിയിൽ ലെൻസ് ഗോളിനായി ശ്രമം നടത്തിയെങ്കിലും 60-ാം മിനുട്ടിൽ ഡേവിഡിന്റെ വക മൂന്നാം ഗോളും പിറന്നു.
36 മത്സരങ്ങളിൽ നിന്ന് 79 പോയിന്റുമായി ലില്ലെ ഒന്നാമതും, 75 പോയിന്റുമായി പിഎസ്ജി രണ്ടാം സ്ഥാനത്തും നിൽക്കുന്നു. അതേസമയം, ലീഗിൽ പിഎസ്ജി ഒരു മത്സരം കുറവാണ് കളിച്ചത്.
Post Your Comments