KeralaLatest NewsNews

ശ്രീജിത്ത് പണിക്കർക്കൊപ്പം ഇനി ചാനൽ ചർച്ചയ്ക്കു ഞാനുണ്ടാവില്ല; റെജി ലൂക്കോസ്

താങ്കൾ ബി ജെ പി വക്താവാണന്ന് ഞാനാണ് ആദ്യമായി ഒരു ചർച്ചയിൽ വിശേഷിപ്പിച്ചത്.

തിരുവനന്തപുരം : രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ക്കൊപ്പം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി മാധ്യമപ്രവർത്തകൻ റെജി ലൂക്കോസ്. ശ്വാസംമുട്ട് അനുഭവിച്ച കൊവിഡ് രോഗിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ശ്രീജിത്ത് ഫേസ്ബുക്കില്‍ നടത്തിയ പ്രയോഗങ്ങള്‍ കേരളം കേട്ട ഏറ്റവും ക്രൂരവും അപമാനവും അധമവുമാണെന്ന് റെജി ലൂക്കോസ് സമൂഹമാധ്യമത്തിൽ പറഞ്ഞു. അതിനൊപ്പമാണ് ശ്രീജിത്ത് പണിക്കർക്കൊപ്പമുള്ള ചാനൽ ചർച്ചകൾ ഒഴിവാക്കുന്നുവെന്നു അദ്ദേഹം വ്യക്തമാക്കിയത്.

പോസ്റ്റ് പൂർണ്ണരൂപം

“നിരവധി ചർച്ചകളിൽ ഞാൻ ശ്രീജിത്ത് പണിക്കരോടൊപ്പം പങ്കെടുത്തിട്ടുണ്ട്.
എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇദ്ദേഹത്തിന്റെ ആദ്യ ചാനൽ ചർച്ചയിൽ ഞാനുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പല സംഘപരിവാർ ബിജെപി അനുകൂല വ്യാഖ്യനങ്ങളെയും ഞാൻ ഘണ്ഡിക്കുകയും ശക്തമായി എതിർക്കുകയും ചെയ്തിട്ടുണ്ട്. താങ്കൾ ബി ജെ പി വക്താവാണന്ന് ഞാനാണ് ആദ്യമായി ഇദ്ദേഹത്തെ ഒരു ചർച്ചയിൽ വിശേഷിപ്പിച്ചത്.

read also:‘നിങ്ങളുടെ കണ്ണുകളും കാതുകളും തുറന്നല്ലേ ഇരിക്കുന്നത്’ ; പൊട്ടിത്തെറിച്ച് ബംഗാൾ ഗവർണർ

നമ്മുടെ സംസ്കാരത്തെയും മനുഷ്വത്വത്തേയും അതി നീചമായി പരിഹസിക്കുന്ന അധമ പ്രവർത്തിയാണ് ഇദ്ദേഹത്തിന്റെ FB പോസ്റ്റ് . വനിതയടക്കം രണ്ടു DYFI പ്രവർത്തകർ കോവിഡ് ഗുരുതരമായ രോഗിയെ സ്വജീവൻ പോലും പണയം വച്ച് നിമിഷ നേരം കൊണ്ട് ബൈക്കിൽ ഹോസ്പിറ്റലിൽ എത്തിച്ച് ജീവൻ രക്ഷിച്ചതിനെതിരെയാണ് പണിക്കരുടെ ബലാത്സംഗ നിർവചനത്തിലുള്ള അധിക്ഷേപം. ഇത് ആ പെൺകുട്ടിയ്ക്കു നേരെ പോലുമുള്ള അധമപ്രയോഗമാണ്. ബൈക്കിലാകുമ്പോൾ ബലാൽസംഘ സാധ്യത കുറവാണന്നാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം. ആബ്ബുലൻസിൽ മുൻപു ബലാൽസംഘം നടന്നിട്ടുണ്ടന്നും ഇതിന്
ഉപോൽപലകമായി ഇദ്ദേഹം എഴുതിയിട്ടുണ്ട്. കേരളം കേട്ട ഏറ്റവും ക്രൂരവും അപമാനവും അധമവുമായ പ്രയോഗമാണിത്.

ഇടതുപക്ഷത്തുനിന്നും ഇനി ഒരാളും ഇദ്ദേഹത്തോടൊപ്പം ചർച്ചയിൽ പങ്കെടുക്കരുതെന്നാണ് എന്റെ പക്ഷം. DYFI യുടെ കേരളം മൊത്തം കൂപ്പുകൈയ്യോടെ അഭിനന്ദിച്ച ഈ വനിത പ്രവർത്തകയുൾപ്പെടെയുള്ള രണ്ടു പേർക്കും ( രേഖ, അശ്വിൻ ) എതിരെ നടത്തിയ ഈ അധിക്ഷേപം എഴുതിയ ശ്രീജിത്ത് പണിക്കർക്കൊപ്പം ഇനി ചാനൽ ചർച്ചയ്ക്കു ഞാനുണ്ടാവില്ല.
റെജി ലൂക്കോസ്.”

shortlink

Related Articles

Post Your Comments

Related Articles


Back to top button