Latest NewsNewsIndia

‘നിങ്ങളുടെ കണ്ണുകളും കാതുകളും തുറന്നല്ലേ ഇരിക്കുന്നത്’ ; പൊട്ടിത്തെറിച്ച് ബംഗാൾ ഗവർണർ

ബിജെപി പ്രവർത്തകർക്കും കുടുംബത്തിനും നേരെ നടക്കുന്ന അതിക്രമം മലയാള മാധ്യമങ്ങൾ കണ്ടില്ലെന്നു നടിച്ചു

കൊല്‍ക്കത്ത: മൂന്നാമതും പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായി തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി അധികാരം കയ്യേറ്റെങ്കിലും രാഷ്ട്രീയ അതിക്രമം രൂക്ഷമായിരിക്കുകയാണ്. പതിനാറോളം ബിജെപി പ്രവർത്തകർ കൊല്ലപ്പെടുകയും ആയിരക്കണത്തിനു ആളുകൾ തങ്ങളുടെ ദേശം ഉപേക്ഷിച്ചു പോകുകയും ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് ബംഗാളിൽ. സ്ത്രീകളെയും പെൺകുട്ടികളെയും മാനഭംഗത്തിനു ഇരയാകുന്ന ക്രൂര സംഭവങ്ങൾ ബംഗാളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ മലയാള മാധ്യമങ്ങൾ അത്തരം വാർത്തകളെ കണ്ടില്ലെന്നു നടിച്ചു.

read also:സോഷ്യൽ മീഡിയയിലെ നിയമലംഘനം; വിവാദങ്ങൾക്കൊടുവിൽ വീഡിയോകൾ ഡിലീറ്റ് ചെയ്ത് കേരള പോലീസ്

ബിജെപി പ്രവർത്തകർക്ക് നേരെയുള്ള തൃണമൂൽ ഗുണ്ടകളുടെ അതിക്രമങ്ങളെ തടയാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടുവെന്ന് ബംഗാൾ ഗവർണർ. സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷത്തെക്കുറിച്ച്‌ സംസ്ഥാന ആഭ്യന്തര വകുപ്പ് ഇനിയും റിപോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ പൊട്ടിത്തെറിച്ച് ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കര്‍. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുൻപിലാണ് ഗവർണർ ബംഗാളിലെ സ്ഥിതിഗതികൾ കാണുന്നില്ലേ എന്ന് ചോദിച്ചത്.

”നിങ്ങൾ കണ്ണുകളും കാതുകളും തുറന്നു നോക്കു. ബംഗാളിലെ സ്ഥിതിഎന്താണ്, സ്ത്രീകൾക്ക് നേരെ എന്താണ് സംഭവിക്കുന്നത്. അവിടെ നിന്നും പുറത്തു വരുന്ന വാർത്തകൾ കാണുന്നില്ലേ..” ഗവർണർ രോഷത്തോടെ ചോദിച്ചു.

read also:കൊറോണ വൈറസും ഇന്ത്യയിലെ അതിഭീമമായ ജനസംഖ്യയും ഇപ്പോഴത്തെ അവസ്ഥയും: ടി പി സെൻകുമാർ

അതേസമയം, ശനിയാഴ്ച രാത്രി ഏഴിന് മുമ്ബ് ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തണമെന്നു ഗവർണർ നേരിട്ട് വിളിച്ചു നിര്‍ദേശം നൽകി. വോട്ടെടുപ്പിന് ശേഷമുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന പാലനത്തെക്കുറിച്ച്‌ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ചീഫ് സെക്രട്ടറി പരാജയപ്പെട്ടെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി.വോട്ടെടുപ്പിനുശേഷം സംസ്ഥാനം അക്രമങ്ങളിലൂടെ കടന്നുപോവുമ്ബോള്‍ ഭരണഘടനാ തലവന് ഇതുസംബന്ധിച്ച്‌ ഒരു വിവരവുമില്ല. ഇത് അവഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button