രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഇടത് നിരീക്ഷകന്‍ ഡോ. പ്രേംകുമാര്‍. ശ്രീജിത്ത് പണിക്കര്‍ ഉള്ളൊരു പാനലിലും താനുണ്ടാവില്ലെന്നും ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്നും പ്രേംകുമാര്‍ അറിയിച്ചു. സഹജീവിയെ മരണത്തില്‍ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ റേപ്പിന്റെ സാധ്യതകള്‍ നിരീക്ഷിക്കുന്നയാളോട് സംവദിക്കാന്‍ തന്നെകൊണ്ടാവില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു.
പോസ്റ്റിന്റെ പൂർണ രൂപം
പിടഞ്ഞുമരിക്കാന്‍ പോവുന്നൊരു സഹജീവിയെ മരണത്തില്‍ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാണ്‍കെ റേപ്പിന്റെ സാധ്യതകള്‍ നിരീക്ഷിച്ചു ചിരിക്കുന്നൊരാളിനോട് ഒരു തരത്തിലും സംവദിക്കാന്‍ എന്നെക്കൊണ്ടാവില്ല. ശ്രീജിത്ത് പണിക്കര്‍ ഉള്ളൊരു പാനലിലും ഇനി ഞാനുണ്ടാവില്ല. ഇതില്‍ക്കൂടുതലൊന്നുമില്ല; ഇതില്‍ക്കുറവുമില്ല.
കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ കൊവിഡ്19 രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തിലെ ശ്രീജിത്ത് പണിക്കരുടെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ശക്തമായ പ്രചാരണം നടക്കുകയാണ്. ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ നിന്നും ഇടത് നിരീക്ഷകര്‍ മാറി നില്‍ക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. അതിനിടെയാണ് നിലപാട് അറിയിച്ച് ഡോ. പ്രേംകുമാര്‍ രംഗത്തെത്തിയത്.
കൊവിഡ്19 രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ ന്യായീകരണ ക്യാപ്‌സ്യൂള്‍ എന്ന പേരിലായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോര്‍ട്ടിംഗ് അവസാനിപ്പിക്കണമെന്നും ശരിയായ ഉദ്ദേശം മാത്രമാണ് ബൈക്ക് ആംബുലന്‍സിന് പിന്നില്‍ ഉള്ളതെന്നും ശ്രീജിത്ത് പരിഹാസ രൂപേണ പറയുന്നു.
Post Your Comments