തിരുവനന്തപുരം: ലോകായുക്ത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ‘ഓടും ഭൂതം, ചാടും ഭൂതം, ലോകായുക്തെ കണ്ടാൽ നിൽക്കും ഭൂതം, അതേത് ഭൂതം?’ എന്നാണ് ശ്രീജിത്ത് പണിക്കർ മുഖ്യമന്ത്രിയെ ‘കൊട്ടി’ ചോദിക്കുന്നത്. കമന്റ് സെക്ഷനിൽ നിറയെ മുഖ്യമന്ത്രിയുടെ ഫോട്ടോയാണ്. ലോകായുക്ത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം പുറത്തറിഞ്ഞതിന്റെ പശ്ചാത്തലത്തിൽ ആണ് ഈ വിമർശനം.
അതേസമയം, സര്‍ക്കാര്‍ നീക്കം മുഖ്യമന്ത്രിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചിരുന്നു.അധികാരം കിട്ടിയപ്പോള്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് ഭേദഗതി കൊണ്ടുവരാനുള്ള നീക്കമെന്നും വി.ഡി സതീശന്‍ ആരോപിച്ചു. എന്നാല, പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങളെ അമ്പേ പരിഹസിക്കുകയാണ് നിയമമന്ത്രി പി.രാജീവും കോടിയേരി ബാലകൃഷ്ണനും ചെയ്യുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണം വെറും കെട്ടുകഥകൾ ആണെന്നായിരുന്നു ഇവരുടെ വാദം.
2019ല്‍ എഴുതിയ ലേഖനത്തില്‍ പല്ലും നഖവുമുള്ള കാവല്‍ നായയാണ് ലോകായുക്ത എന്നാണ് മുഖ്യമന്ത്രി നിയമത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. എന്നാല്‍ 2022ല്‍ തനിക്കെതിരെ കേസ് വന്നപ്പോൾ ഇതിൽ മാറ്റമുണ്ടായി. ഇന്ന് ആ കാവൽ നായയുടെ പല്ല് പറിച്ചെടുക്കാനുള്ള നീക്കത്തിലാണ് മുഖ്യമന്തി. ഫെബ്രുവരി നാലിന് മുഖ്യമന്ത്രിക്കെതിരായ കേസും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കെതിരായ കേസും ലോകായുക്തയില്‍ വരികയാണ്. അതിന് മുന്‍പായി 22 വര്‍ഷമായി നിലനില്‍ക്കുന്ന ലോകായുക്ത നിയമം ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ഭേദഗതി വരുത്താനുള്ള നീക്കം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രമാണ് എന്നാണു ഉയരുന്ന ആക്ഷേപം.
Post Your Comments