തിരുവനന്തപുരം: കടകളിലും മറ്റും പോകാൻ വാക്സീൻ രേഖയോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് മുക്തരെന്ന രേഖയോ വേണമെന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധമുയരുകയാണ്. സർക്കാർ തീരുമാനത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. 500 രൂപയുടെ ആർടിപിസിആർ ടെസ്റ്റ് ചെയ്ത് 50 രൂപയുടെ ബാർ സോപ്പ് വാങ്ങാനുള്ള അനുമതി നേടിയിരിക്കുകയാണ് മലയാളി എന്നാണ് അദ്ദേഹം പരിഹസിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം വാക്സീൻ രേഖയോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് മുക്തരെന്ന രേഖയോ കടകളിൽ പോകാമെന്നു പറഞ്ഞാൽ അത് അങ്ങേയറ്റത്തെ അനീതിയും ക്രൂരതയുമാണെന്ന് ശ്രീജിത്ത് പണിക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആർടിപിസിആർ അത്യാവശ്യം പണച്ചിലവുള്ള ടെസ്റ്റാണ്. ആദ്യ ഡോസ് വാക്സീൻ കിട്ടി രണ്ടാഴ്ച്ച കഴിയുന്നതുവരെ ഓരോ മൂന്നു ദിവസത്തിലും ടെസ്റ്റ് ചെയ്യാനുള്ള സാമ്പത്തിക ശേഷിയൊന്നും കേരളത്തിലെ ബഹുഭൂരിപക്ഷത്തിനും ഇല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സർക്കാർ നിലപാടിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച പ്രതിപക്ഷം ഇന്ന് എതിർ അഭിപ്രായമാണ് ഉന്നയിക്കുന്നത്. 42.1% മാത്രമാണ് ഒന്നാം ഡോസ് എടുത്തതെന്നും വളരെ അപ്രായോഗിക നിർദ്ദേശമാണ് ഇതെന്നും വി ഡി സതീശൻ സഭയിൽ കുറ്റപ്പെടുത്തി. നിർദ്ദേശങ്ങളിൽ ആകെ അവ്യക്തതയാണെന്നും ഇത് പൊലീസുകാർക്ക് ഫൈൻ അടിക്കാനുള്ള നിർദ്ദേശമാണെന്നും സതീശൻ കുറ്റപ്പെടുത്തി. കേരളം ഒരു ഫൈൻ സ്റ്റേറ്റ് ആയി മാറി എന്നും അദ്ദേഹം പറഞ്ഞു. കെ. സുധാകരൻ അടക്കമുള്ളവരും ഇതിനെതിരെ രംഗത്ത് വന്നു.
Post Your Comments