KeralaLatest NewsIndiaNews

‘അങ്കിൾ, ഈ വണ്ടിപ്പെരിയാർ ലക്ഷദ്വീപിലോ കാശ്മീരിലോ?’: വണ്ടിപ്പെരിയാറിൽ ഉരിയാടാത്തവരെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയെ പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അർജുൻ മൂന്ന് വർഷത്തിലധികമായി ലൈംഗികപീഡനത്തിനിരയാക്കിയിരുന്നുവെന്ന മൊഴി പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. പീഡനത്തിനിടെ കുട്ടിയെ കൊലപ്പെടുത്തിയ യുവാവിനെതിരെ ജനരോഷം ഉയരുകയാണ്. കത്വ പീഡനക്കേസിൽ പ്രതികരിച്ച സെലിബ്രിറ്റികളെ വണ്ടിപ്പെരിയാറിൽ കാണുന്നില്ലെന്ന ആക്ഷേപവും ഇതിനിടെ ഉയർന്നിരുന്നു. വിഷയത്തിൽ പൃഥ്വിരാജ് അടക്കമുള്ളവരെ പരോക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

Also Read:ആനക്കുട്ടികളെ ബാധിച്ചത് തീവ്രതയേറിയ വൈറസ്: കോട്ടൂർ ആന പുനഃരധിവാസ കേന്ദ്രത്തിൽ സ്ഥിതി രൂക്ഷം

വണ്ടിപ്പെരിയാർ കേസിൽ മൗനം ആചരിക്കുന്ന സെലിബ്രിറ്റികളുടെ ഇരട്ടത്താപ്പിനെതിരെയാണ് ശ്രീജിത്തിന്റെ വിമർശനം. ശ്രീജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചതിങ്ങനെ, ‘ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു: ‘അങ്കിൾ, ഈ വണ്ടിപ്പെരിയാർ ലക്ഷദ്വീപിലോ കാശ്മീരിലോ ആണോ?’ എന്ന്. എന്തിനാണെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു, ‘ഒരു പീഡനം ഉണ്ടായി, പ്രതികരിക്കണോ എന്നറിയാൻ വേണ്ടിയാണ്’ എന്ന്.
ഞാൻ പറഞ്ഞു: ‘മോനേ, നീ നിന്റെ ആടുജീവിതം, സോറി, അടിമജീവിതം തുടർന്നോളൂ’ എന്ന്’.

ലക്ഷദ്വീപ് വിഷയത്തിൽ ആദ്യപ്രതികരണം അറിയിച്ച് രംഗത്തെത്തിയ ആളായിരുന്നു പൃഥ്വിരാജ്. സമാധാനപൂർവ്വമുള്ള ദ്വീപുകാരുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെട്ട് സ്വസ്ഥത നശിപ്പിക്കുന്നതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിനു പിന്നാലെയായിരുന്നു മറ്റ് സെലിബ്രിറ്റികളും പരസ്യപ്രസ്താവനയുമായി രംഗത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button