KeralaLatest NewsNews

എറണാകുളത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി; ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ

കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എറണാകുളത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.

Read Also: രക്തം കട്ടപിടിക്കുന്നതും കോവിഡ് രോഗികളുടെ അവസ്ഥ കൂടുതൽ മാരകമാക്കുന്നു; മുന്നറിയിപ്പുമായി വിദഗ്ധർ

ജില്ലാ അതിർത്തികൾ പോലീസ് ബാരിക്കേഡുകൾ വെച്ച് അടച്ചിരിക്കുകയാണ്. കർശനമായ പരിശോധനകൾക്ക് ശേഷം മാത്രമാണ് ജില്ലയിലേക്ക് ആളുകൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. നഗരത്തിനകത്തും പരിശോധനയും നിരീക്ഷണവും കർശനമാക്കിയിരിക്കുകയാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന ശിക്ഷാ നടപടി സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കുകയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. കൊച്ചി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.

Read Also: തൃശൂർ മെഡിക്കൽ കോളേജിൽ ഓക്‌സിജൻ ഉത്പാദനം തുടങ്ങി; പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് സന്ദീപ് വാര്യർ

സർക്കാർ മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്ന അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും യാത്രാ അനുമതി നൽകുക. അല്ലാത്തവർക്കെതിരെ കേസെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button