കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങളില്‍ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. ഇതോടെ ഗവര്‍ണറെ കാണില്ലെന്ന നിലപാട് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി തിരുത്തി. ഇന്ന് തന്നെ ഗവര്‍ണറെ കാണുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
ഗവര്‍ണറെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ തീരുമാനം. എന്നാല്‍, പശ്ചിമ ബംഗാള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗവര്‍ണറെ കാണാന്‍ ചീഫ് സെക്രട്ടറി വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെയാണ് ചീഫ് സെക്രട്ടറി നിലപാട് മാറ്റിയത്. അതേസമയം, തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിലുണ്ടായ സംഘര്‍ഷങ്ങളില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
ക്രമസമാധാന നില തകരാറിലായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നാലംഗ കേന്ദ്ര സംഘത്തെ ബംഗാളിലേയ്ക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്രസംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആഭ്യന്തര മന്ത്രാലയം കൂടുതല്‍ നടപടികളിലേയ്ക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments