KeralaLatest NewsNews

നിറത്തിന്റെ പേരില്‍ അധിക്ഷേപം, നിറത്തിലെന്തിരിക്കുന്നു പ്രവര്‍ത്തനത്തിലാണ് കാര്യമെന്ന് ചീഫ് സെക്രട്ടറി ശാരദ

തിരുവനന്തപുരം: തന്റെ ചര്‍മ്മത്തിന്റെ നിറത്തിന്റെ പേരില്‍ നിരന്തരം മോശം കമന്റുകള്‍ കേള്‍ക്കേണ്ടി വരുന്നുവെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. മുന്‍ ചീഫ് സെക്രട്ടറിയും തന്റെ ഭര്‍ത്താവുമായ വേണുവിന്റേയും തന്റേയും നിറവ്യത്യാസത്തെ തങ്ങളുടെ പ്രവര്‍ത്തനരീതികളുമായി ബന്ധപ്പെടുത്തി മോശം കമന്റ് കേള്‍ക്കേണ്ടി വന്നുവെന്ന് ശാരദ ഫേസ്ബുക്കില്‍ കുറിച്ചു. ശാരദയുടെ പ്രവര്‍ത്തനം കറുത്തതെന്ന് താന്‍ സുഹൃത്തില്‍ നിന്ന് കമന്റ് കേട്ടു. ഭര്‍ത്താവിന്റെ പ്രവര്‍ത്തനം വെളുത്തതാണെന്നും പറഞ്ഞുകേട്ടു. കറുപ്പ് ഗംഭീരമെന്നും തന്റെ കറുപ്പിനെ ഉള്‍ക്കൊള്ളുകയും ആ നിറത്തെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നുവെന്ന് ശാരദ മുരളീധരന്‍ ഫേസ്ബുക്കിലെഴുതി.

read also:ഇന്ത്യൻ വംശജനെ ടെക്‌സസിൽ മരിച്ച നിലയിൽ കണ്ടെത്തി

തനിക്ക് നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടെന്ന് ശാരദ ഇന്നലെ ഒരു ഫേസ്ബുക്ക് കുറിപ്പിട്ടെങ്കിലും അതിന് കീഴിലെ കമന്റുകളില്‍ താത്പര്യം തോന്നാത്തതിനാല്‍ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ അറിയിച്ചതോടെ കൂടുതല്‍ വിശദമായ ഒരു കുറിപ്പ് ശാരദ മുരളീധരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. നല്ലതല്ലെന്ന് പറയപ്പെടുന്ന ഒരു നിറത്തിലാണ് താനുള്ളതെന്ന ഒരു തോന്നലിനുള്ളിലാണ് താന്‍ 50 വര്‍ഷക്കാലം ജീവിച്ചത്. കറുപ്പ് ഏറെ മനോഹരമെന്ന് മനസിലാക്കി തന്നത് മക്കളാണ്. അവരാണ് കറുപ്പ് ഗംഭീരമെന്ന് തിരിച്ചറിയാന്‍ പ്രേരണയായത്. താന്‍ കാണാത്ത സൗന്ദര്യം അവര്‍ കറുപ്പില്‍ കണ്ടെത്തിയെന്നും ശാരദ ഫേസ്ബുക്കില്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button