COVID 19Latest NewsIndiaNews

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മൃതദേഹം സംസ്‌കരിച്ചു; ചടങ്ങില്‍ പങ്കെടുത്ത 21 പേര്‍ മരിച്ചു

കോവിഡ് ബാധിതന്റെ മൃതദേഹം മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്‌കരിച്ചതിന് പിന്നാലെ ചടങ്ങില്‍ പങ്കെടുത്ത ഇരുപത്തിയൊന്നു പേര്‍ മരിച്ചു. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ഖീര്‍വ ഗ്രാമത്തിലാണ് സംഭവം. ഏപ്രില്‍ 21 ന് കോവിഡ് -19 ബാധിച്ചയാളുടെ മൃതദേഹം ഖീര്‍വ ഗ്രാമത്തിലേക്ക് കൊണ്ടുവരികയും 150 ഓളം പേര്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തതായും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ശവസംസ്‌കാരം നടത്തിയതെന്നും അധികൃതര്‍ പറഞ്ഞു.

മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ നിന്ന് പുറത്തെടുത്ത് നിരവധിപേര്‍ സ്പര്‍ശിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ചടങ്ങില്‍ പങ്കെടുത്ത 21 പേരാണ് അടുത്ത ദിവസങ്ങളിലായി മരണത്തിന് കീഴടങ്ങിയത്.
അതേസമയം ഏപ്രില്‍ 15നും മേയ് അഞ്ചിനും ഇടയിലുണ്ടായ നാല് മരണങ്ങള്‍ മാത്രമാണ് കൊറോണയെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

READ MORE: രാജ്യത്ത് 180 ജില്ലകളില്‍ ഒരാഴ്ചയ്ക്കിടെ ഒരു കോവിഡ് കേസു പോലുമില്ല; പ്രതീക്ഷയേകി കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രസ്താവന

അതേസമയം ഇവിടെ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ മരിച്ചവരുടെ ബന്ധുക്കളായ 147 പേരുടെ സാമ്പിള്‍ എടുത്തിട്ടുണ്ട്. ഗ്രാമത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും
ലക്ഷ്മണ്‍ഗാര്‍ഗ് സബ് ഡിവിഷണല്‍ ഓഫീസര്‍ കുല്‍രാജ് മീന പറഞ്ഞു. പ്രശ്‌നത്തിന്റെ കാഠിന്യത്തെക്കുറിച്ച് ഗ്രാമവാസികള്‍ക്ക് വിശദീകരിച്ചു കൊടുത്തിട്ടുണ്ടെന്നും ഇപ്പോള്‍ അവര്‍ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോത്രാസയുടെ മണ്ഡലത്തിലാണ് ഖീര്‍വ ഗ്രാമം ഉള്‍പ്പെടുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ മൃതദേഹം സംസ്‌കരിച്ചതിന് ശേഷമുള്ള മരണവിവരങ്ങള്‍ അദ്ദേഹം ആദ്യം സമൂഹമാധ്യമങ്ങള്‍ പങ്കുവെച്ചെങ്കിലും പിന്നീടത് നീക്കം ചെയ്യുകയായിരുന്നു. വളരെ ആഴത്തിലുള്ള ദു:ഖത്തോടെ എനിക്ക് പറയാനുള്ളത് 20ലധികം ആളുകളുടെ ജീവന്‍ നഷ്ടമായി നിരവധി പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്- അദ്ദേഹം ട്വീറ്റ് ചെയ്തു.

READ MORE: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button