CinemaNattuvarthaMollywoodKeralaNewsEntertainmentMovie Gossips

‘നിങ്ങളതിൽ വീഴുന്നുണ്ടല്ലോ, അത് ആദ്യം ചിന്തിക്കുക’; സദാചാര കമന്റിന് വായടപ്പിക്കുന്ന മറുപടിയുമായി അനാർക്കലി മരക്കാർ

'വെറുതെ വീട്ടിലിരുന്ന് ഇങ്ങനെ തെറി വിളിക്കുന്നത് നിങ്ങൾക്ക് സന്തോഷം തരുന്നുണ്ടെങ്കിൽ നിങ്ങളുടെ നിലവാരം എവിടെപ്പോയെന്നു ചിന്തിക്കുക.

സോഷ്യൽ മീഡിയയിൽ തന്റെ ഡാൻസ് വീഡിയോയ്ക്ക് താഴെ സദാചാര കമന്റുമായി എത്തിയ ആൾക്ക് മറുപടി നൽകി നടി അനാർക്കലി മരയ്ക്കാർ. അമേരിക്കൻ ഗായിക കാർഡി ബിയുടെ ‘അപ്പ്’ എന്ന ഗാനത്തിന് താരം ചുവടുവയ്ക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടുന്നതിന് വേണ്ടിയല്ലേ ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് എനന്നായിരുന്നു ഒരാളുടെ ചോദ്യം. നടിയുടെ മറുപടി ഇങ്ങനെ ‘അതെ ഫോളോവേഴ്സ് കൂടാൻ തന്നെയാണ്. പക്ഷേ നിങ്ങളതിൽ വീഴുന്നുണ്ടല്ലോ. അത് ആദ്യം ചിന്തിക്കുക’.

‘നീയൊക്കെ തുണിയിട്ടിട്ട് ലൈക്ക് വാങ്ങടി’എന്ന കമന്റുമായാണ് വേറൊരാൾ എത്തിയത്. വെറുതെ വീട്ടിലിരുന്ന് ഇങ്ങനെ തെറി വിളിക്കുന്നത് നിങ്ങൾക്ക് സന്തോഷം തരുന്നുണ്ടെങ്കിൽ നിങ്ങളുടെ നിലവാരം എവിടെപ്പോയെന്ന് ചിന്തിക്കണമെന്നാണ് അനാർക്കലി ഈ കമന്റിനോട് പ്രതികരിച്ചിരിക്കുന്നത്.

നടിയുടെ വാക്കുകൾ ഇങ്ങനെ.

‘കഴിഞ്ഞ ദിവസം ഞാൻ ഡാൻസ് കളിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിരുന്നു, അതു 10 ലക്ഷം ആളുകൾ കണ്ടു. ഞാനങ്ങനെ ഡാൻസ് വിഡിയോകളൊന്നും പോസ്റ്റ് ചെയ്യുന്നയാളല്ലാത്തതു കൊണ്ട് എനിക്ക് സന്തോഷമായി. പക്ഷേ ആ വിഡിയോയെക്കുറിച്ച് ആളുകൾ പറയുന്ന അഭിപ്രായം എന്താണെന്നു അറിയാൻ വേണ്ടി വെറുതെ കമന്റുകൾ വായിച്ചു നോക്കാമെന്നു വച്ചു. ഒരുപാട് മോശം അഭിപ്രായങ്ങളും തെറിവിളികളുമായിരുന്നു കമന്റ് ബോക്സ് നിറയെ. ഇതൊക്ക കണ്ടതോടെ ആകെ വിഷമമായി’. അനാർക്കലി പറഞ്ഞു.

‘വെറുതെ വീട്ടിലിരുന്ന് ഇങ്ങനെ തെറി വിളിക്കുന്നത് നിങ്ങൾക്ക് സന്തോഷം തരുന്നുണ്ടെങ്കിൽ നിങ്ങളുടെ നിലവാരം എവിടെപ്പോയെന്നു ചിന്തിക്കുക. ‘നീ ഒക്കെ തുണി ഇട്ടിട്ട് ലൈക്ക് വാങ്ങെടി’-എന്നൊരു കമന്റ് കണ്ടു. ‍നിങ്ങളൊക്കെയെല്ലേ ലൈക്ക് ചെയ്യുന്നത്. ഞാൻ തുണി ഉടുത്തത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ലൈക്ക് ചെയ്യേണ്ട. കുറെ ആളുകൾ ചോദിച്ചു ഫോളോവേഴ്സിനെ കൂട്ടാനല്ലേ ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്ന്? അതെ ഫോളോവേഴ്സ് കൂടാൻ തന്നെയാണ്. പക്ഷേ നിങ്ങളതിൽ വീഴുന്നുണ്ടല്ലോ. അത് ആദ്യം ചിന്തിക്കുക.’അനാർക്കലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button