വാഷിംഗ്ടണ്‍: ഗര്‍ഭിണിയാണെന്ന് അറിയാതെ വിമാനത്തില്‍ യാത്ര ചെയ്ത യുവതിയ്ക്ക് ലഭിച്ചത് വമ്പന്‍ സര്‍പ്രൈസ്. ജന്മനാടായ യൂട്ടായിലെ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നിന്ന് ഹവായിയിലേക്ക് പോകുകയായിരുന്ന ലവീനിയ മൗംഗ എന്ന യുവതി അപ്രതീക്ഷിതമായി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പസഫിക് സമുദ്രത്തിന് മുകളില്‍ ഏകദേശം 30,000 അടി ഉയരത്തില്‍ നിന്നാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.
വിമാനത്തിലുണ്ടായിരുന്ന ജൂലിയ ഹാന്‍സെന്‍ എന്ന യാത്രക്കാരി സംഭവങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. വീഡിയോ ടിക് ടോക്കില്‍ പങ്കുവെച്ചതോടെ സംഭവം വൈറലായി. ലവീനിയയുടെ ഭാഗ്യത്തിന് യാത്രക്കാരുടെ കൂട്ടത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലവീനിയ കുഞ്ഞിന് ജന്മം നല്‍കിയത്.
റെയ്മണ്ട് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. കുഞ്ഞിന് വെറും 29 ആഴ്ച മാത്രമാണ് പ്രായം. കുഞ്ഞും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഹവായ് പസഫിക് ഹെല്‍ത്ത് അറിയിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെല്ലാം കൈയ്യടിച്ചാണ് കുഞ്ഞിനെയും അമ്മയെയും വരവേറ്റത്.
Post Your Comments