KeralaLatest NewsNews

ആരാധകനായ കുട്ടിയോട് ദയകാണിക്കാത്ത ആളാണ് ഇപ്പോള്‍ ചുറ്റും നോക്കാന്‍ പറയുന്നത്’; ശ്രീശാന്തിനെതിരെ സിപിഎം നേതാവ്

കൊച്ചി : കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സാമ്പത്തിക സഹായം ആദ്യം നല്‍കേണ്ടത് ചുറ്റുമുള്ളവര്‍ക്കാണെന്ന് മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ഫണ്ടുകളിലേക്ക് സംഭാവന നല്‍കുന്നതിന് മുമ്പ് നിങ്ങളുടെ ചുറ്റുമുള്ളവരെ നോക്കുകയെന്നായിരുന്നു ശ്രീശാന്ത് പറഞ്ഞത്. ഇപ്പോഴിതാ ശ്രീശാന്തിനെതിരെ രംഗത്തെത്തിയിരിക്കുയാണ് സിപിഎം നേതാവ് ഷാഹിദ കമാൽ. തന്റെ കുട്ടി ആരാധകനായ ഒരു പന്ത്രണ്ടു വയസുകാരനെ ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്യാത്ത ആളാണ് ഇപ്പോൾ ചുറ്റും നോക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നതെന്നും ഷാഹിദ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാഹിദയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം……………. 

പ്രീയപെട്ട ശ്രീശാന്ത്

ചുറ്റിലും നോക്കുന്നത് നല്ലതാണ്. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ഞാണ് താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ ഒരു തിരിഞ്ഞുനോട്ടം രണ്ടു കരങ്ങളും ഉയർത്തി ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു 9 വയസ്സുകാരനെ കാണാത്ത താങ്കളുടെ കണ്ണിന് ചുറ്റും കാണാനുള്ള കാഴ്ചയുണ്ടോ ? എന്നെങ്കിലും പറയണമെന്ന് കരുതിയ ഒരു സത്യമാണിത്. അന്ന് ഞാനിത് പല സുഹൃത്തുക്കളോടും പങ്കു വച്ചിട്ടുള്ളതുമാണ്.

Read Also  :  കോവിഡ് വ്യാപനം അതിരൂക്ഷം: ‘പറ്റില്ലെങ്കില്‍ രാജിവച്ചുപോകൂ.. ‘ ആരോഗ്യമന്ത്രിയോട് ബിജെപി എംഎല്‍എ

പക്ഷേ ഇപ്പോൾ പരസ്യമായി പറയാൻ താങ്കളായിട്ട് അതിനൊരവസരം ഉണ്ടാക്കിയിരിക്കുന്നു.
ഏകദേശം പത്തു പന്ത്രണ്ടു വർഷങ്ങൾക്ക് മുമ്പാണ്. കൃത്യമായ തീയതി ഓർമ്മയില്ല.
താങ്കൾക്ക് ഓർമ്മകാണുമോന്ന് അറിയില്ല. താങ്കൾ ക്രിക്കറ്റിൽ കത്തിനിൽക്കുന്ന സമയം.

കൊച്ചി എയർ പോർട്ടാണ് സ്ഥലം താങ്കളും , കൂടെ മൂന്നുപേരും. ഞാനും അന്ന് ഡൽഹിയിൽ പോകാനായി എയർ പോർട്ടിൽ ഉണ്ടായിരുന്നു. മഹിളാ കോൺഗ്രസ്സിന്റെ ദേശീയ കമ്മറ്റിയിൽ പങ്കെടുക്കാനാണ് എന്റെ യാത്ര. ടിക്കറ്റ് ചാർജ് കുറവായതിനാലാണ് കൊല്ലത്തു താമസിക്കുന്ന ഞാൻ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പോകുന്നതിനു പകരം കൊച്ചിയിൽ നിന്ന് പോകുന്നത്. ആ അതു പോകട്ടേ.

Read Also  :  കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യ ഇതുവരെ കണ്ട വൈറസുകളേക്കാള്‍ മാരകമായത് ദക്ഷിണേന്ത്യയില്‍

കാര്യത്തിലേക്കു വരാം, നിശബ്ദമായ അന്തരീക്ഷം പെട്ടന്ന് ഒരു ബഹളം
ഒരു 9 വയസ്സുകാരാൻ പരിസരം മറന്ന് രണ്ടു കയ്യും ഉയർത്തി അലറി വിളിക്കുകയാണ്.
ശീശാന്ത് … ശിശാന്ത് …. ശീശാന്ത്കൂ ടെ ആ കുട്ടിയുടെ പിതാവും മാതാവും ജേഷ്ഠനും (11 വയസ്സ് കാണും ) ഇടത്തരം കുടുംബമാണന്ന് വേഷം കാണുമ്പോൾ അറിയാം. ആ കുടുംബം അകത്തേക്ക് വന്നതേ ഉള്ളൂ. ബോർഡിംഗ് പാസ്സ് എടുക്കാത്തതിനാൽ അകത്തേക്ക് കയറാനും കഴിയില്ല. ശ്രീശാന്തും കൂടെ ഉള്ളവരും അകത്താണുള്ളത്.

കുട്ടിയുടെ മാതാപിതാക്കൾ തടയാൻ ശ്രമിച്ചിട്ടും കുട്ടി വീണ്ടും വിളിച്ചുകൊണ്ടേയിരുന്നു ശീശാന്തെന്ന് . എയർപോർട്ടിലുള്ളവരല്ലാം ആ കുട്ടിയെ നോക്കുന്നു ശ്രീശാന്തിനെയും നോക്കുന്നു. പക്ഷേ താങ്കൾക്ക് യാതൊരു ഭാവമാറ്റവുമില്ല. ഒന്നു കൂടി മസ്സിൽ പിടിച്ചു നിന്നു. ഞാൻ ആരാധിക്കപെടേണ്ടവനാണന്ന് സ്വയം പ്രഖ്യാപിച്ചതു പോലെ. തൊട്ടടുത്ത് ഒരു വേലിക്കപ്പുറത്ത് നിന്ന താങ്കളുടെ കുഞ്ഞാരാധകനെ നോക്കി ഒന്നു ചിരിക്കുന്നതിനോ കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്നതിനോ പോലും (ഒരു രൂപ ചെലവില്ലാത്ത കാര്യം )മനസ്സ് കാണിക്കാതെ നടന്നു പോയ താങ്കൾ എങ്ങനെ ചുറ്റുമുള്ളവരെ കാണും.

Read Also  :  ശ്മശാനങ്ങളില്‍ ശവസംസ്‌കാരത്തിനുള്ള സംവിധാനം അപര്യാപ്തം; അടിയന്തിര റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

ആ കാഴ്ച കണ്ട എനിക്ക് മാത്രമല്ല പലർക്കും അത് വേദനയായി. ഒരുപക്ഷേ ആ കുഞ്ഞു മനസ്സിന്റെ വേദനയാകാം താങ്കൾക്ക് പിന്നീട് ക്രിക്കറ്റിൽ ശോഭിക്കാതെ പോയതും. അതിൽ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഞാനടക്കം മലയാളികൾക്കെല്ലാം വല്ലാത്ത വേദനയും നിരാശയുമുണ്ട്. ആരാണന്നോ എവിടെ ഉള്ളവരാണന്നോ അറിയില്ല. ഇപ്പോൾ കൗമാരപ്രായത്തിൽ എത്തിയിട്ടുള്ള ആ കുട്ടി ഒരു പക്ഷേ നാട്ടിൽ ക്രിക്കറ്റ് കളിച്ച് നടക്കുന്നുണ്ടാകും. ഒരു പക്ഷേ എന്റെ കുറിപ്പും വായിച്ചേക്കാം.

ഇന്നായിരുന്നെങ്കിൽ ഞാനത് വീഢിയോ എടുത്തേനെ. ക്രിക്കറ്റിൽ ഇനിയും ഉയരങ്ങളിലെത്തട്ടേയെന്ന് ആശംസിക്കുന്നു.

സ്നേഹപൂർവ്വം
ഷാഹിദാ കമാൽ

https://www.facebook.com/drshahidakamal/posts/1978726465633989

shortlink

Related Articles

Post Your Comments

Related Articles


Back to top button