COVID 19KeralaCinemaLatest NewsNewsIndiaBollywoodEntertainment

‘കോവിഡ് രോഗികൾ അപകടത്തിൽ’; മണിക്കൂറുകൾക്കുള്ളിൽ ഓക്‌സിജൻ സിലിണ്ടറുകലുമായി സോനു സൂദ്

അർധരാത്രി ഉണർന്നു പ്രവർത്തിച്ച സംഘം മണിക്കൂറുകൾക്കുള്ളിൽ 15 ഓക്‌സിജൻ സിലിണ്ടറുകളാണ് എത്തിച്ചത്.

ബെംഗളൂരുവിലെ എആർഎകെ ആശുപത്രിയിലെ 22 ഓളം പേരുടെ ജീവന്‍ രക്ഷിച്ച് സോനു സൂദിന്റെ ചാരിറ്റി ഫൗണ്ടേഷൻ. എആർഎകെ ആശുപത്രിയിലെ ഓക്‌സിജൻ ക്ഷാമത്തെക്കുറിച്ച് യെലഹങ്ക ഓൾഡ് ടൗൺ ഇൻസ്‌പെക്ടർ എം.ആർ.സത്യനാരായണൻ, സോനു സൂദ് ചാരിറ്റി ഫൗണ്ടേഷൻ അംഗം ഹഷ്മത് റാണയെ വിളിക്കുന്നത് അർധരാത്രിയാണ്. അപ്പോഴേക്കും ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് രണ്ടു പേരുടെ ജീവൻ നഷ്ടമായിരുന്നു.

വിവരമറിഞ്ഞ ടീം ഉടൻ ഒരു സിലിണ്ടർ സംഘടിപ്പിച്ച് ആശുപത്രിയിലെത്തി. തുടർന്ന് ടീമിലെ എല്ലാ അംഗങ്ങളെയും വിളിച്ച് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. അർധരാത്രി ഉണർന്നു പ്രവർത്തിച്ച സംഘം മണിക്കൂറുകൾക്കുള്ളിൽ 15 ഓക്‌സിജൻ സിലിണ്ടറുകളാണ് എത്തിച്ചത്.

‘ഇത് ശരിക്കും ഒരു ടീംവർക്ക് ആയിരുന്നുവെന്നും വിവരം കിട്ടിയ ഉടനെ മറ്റൊന്നും ചിന്തിക്കാതെ സംഘം പരിഹാരത്തിനായി ഇറങ്ങുകയായിരുന്നുവെന്നും സോനു പറഞ്ഞു. നിരവധി ജീവനുകളെ രക്ഷിക്കാൻ സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ടീമിലെ അംഗങ്ങൾക്കും നന്ദിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button