യൂറോപ്പ ലീഗ് രണ്ടാം പാദ സെമി ഫൈനലിൽ റോമയെ നേരിടാൻ തയ്യാറെടുക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. റോമയ്‌ക്കെതിരായ സെമി ഫൈനൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ഏറ്റവും നിർണായകമായ മത്സരമാണെന്ന് യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ലൂക് ഷോ പറഞ്ഞു. റോമയ്ക്ക് എതിരായ ഫലമായിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസൺ എന്താകുമെന്ന് നിർണയിക്കുക എന്ന്
താരം പറഞ്ഞു.
‘ഇന്ന് വിജയിക്കുക നിർബന്ധമാണ്. ആദ്യപാദത്തിൽ 6-2ന് റോമയെ പരാജയപ്പെടുത്തി. ഞങ്ങൾ ഫൈനലിനോട് അടുത്തിരിക്കുകയാണ്. കഴിഞ്ഞ സീസൺ യൂറോപ്പയിൽ ഉൾപ്പെടെ നിരവധി സെമി ഫൈനലുകളിലാണ് യുണൈറ്റഡ് വീണത്. ഇനി അങ്ങനെ ഒരു പരാജയം അനുവദിച്ചുകൂടാ. ഈ സെമി ഫൈനൽ വിജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ശരിയായ പാതയിലാണെന്ന് തെളിക്കണം’. ലൂക് ഷോപറഞ്ഞു. ഒലെ ഗണ്ണാർ സെൾഷ്യറിന്റെ കീഴിലെ ആദ്യ കിരീടമായി യൂറോപ്പ ലീഗ് മാറുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Post Your Comments