ന്യൂഡൽഹി : രാജ്യമെങ്ങും കോവിഡ് വ്യാപനത്തിന്റെ അതിരൂക്ഷ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രതിദിനം മൂന്നു ലക്ഷത്തിൽ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനൊപ്പം തന്നെ ഓക്സിജൻ ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ ചില പ്രതിവിധികൾ എന്ന പേരിൽ പലകാര്യങ്ങളും പ്രചരിക്കുന്നുണ്ട്.
ഉള്ളിയും കല്ലുപ്പും. രുമിച്ച് കഴിച്ചാല്‍, കോവിഡ് ബാധ മാറുമെന്നാണ് പല സന്ദേശങ്ങളിലായി പ്രചരിക്കപ്പെടുന്നത്. ഇത് വസ്തവമാണോ എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ. എന്നാൽ ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിലോ ഔദ്യോഗികമായ മറ്റേതെങ്കിലും രേഖകളിലോ അതിനെ പിന്തുണക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളൊന്നും തന്നെയില്ല.
read also:കോവിഡ് വ്യാപനം; കേരളത്തിന് സൗജന്യ ഓക്സിജൻ സഹായവുമായി ഐ.എസ്.ആർ.ഒ
ഇന്ത്യ ഡോട്ട് കോം പുറത്തുവിട്ട ഒരു ഫാക്‌ട് ചെക്ക് റിപ്പോര്‍ട്ടില്‍, ഉള്ളിയും ഉപ്പും കഴിച്ചാല്‍ കോവിഡ് മാറുമെന്ന സന്ദേശം തീര്‍ത്തും അടിസ്ഥാന രഹിതമെന്നു വ്യക്തമാക്കുന്നു. കൂടാതെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ഉള്ളിയെയും കല്ലുപ്പിനെയും വച്ചുള്ള അവകാശവാദങ്ങളുടെ വസ്തുത പരിശോധിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്
Post Your Comments