KeralaLatest NewsNews

എൽഡിഎഫ് പ്രകടനപത്രികയിലെ മുഴുവൻ വാ​ഗ്ദാനവും പാലിക്കും, ഇത് ചരിത്രവിജയമെന്ന് വിജയരാഘവന്‍

തിരുവനന്തപുരം : വികസനത്തിന് തുരങ്കം വച്ചവർക്ക് ജനം തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകിയെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. ഭരണത്തുടർച്ച ഇല്ലാതാക്കാൻ ശ്രമിച്ച യുഡിഎഫിന് നിരാശയാണ് ഫലം. വികസന മുന്നേറ്റം തടയാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചു. ഭരണത്തുടർച്ച കേന്ദ്രനയങ്ങൾക്കും എതിരായ താക്കീതാണ് എന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.

ദേശീയ തലത്തില്‍ തന്നെ ബിജെപിയ്‌ക്ക് എതിരെ രാഷ്‌ട്രീയ ബദല്‍ രൂപപ്പെടേണ്ടതുണ്ട്. അതിന് എല്‍ഡി എഫ് ശക്തിപകരും. വലിയ പോരാട്ടങ്ങള്‍ രാജ്യത്ത് നടത്താന്‍ ഇന്ത്യയിലെ പൊതുജനതയ്‌ക്ക് എല്‍ഡി എഫിന്റെ വിജയം ആത്മവിശ്വാസം നല്‍കും. ജനാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്താന്‍ ഈ സര്‍ക്കാരിന് സാധിച്ചു എന്നും വിജയരാഘവൻ പറഞ്ഞു.

Read Also  :  രമേഷ് പിഷാരടിക്ക് നേരെ സൈബര്‍ സഖാക്കളുടെ കൂട്ട ആക്രമണം, പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

യുഡിഎഫ് കടുത്ത നിരാശയിലേക്കാണ് തെന്നി വീണിരിക്കുന്നത്. വലിയ തകര്‍ച്ച യുഡിഎഫ് അഭിമുഖീകരിക്കാന്‍ പോവുകയാണ്. പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചിട്ടുളള എല്ലാ കാഴ്‌ചപ്പാടുകളും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. സിപിഎമ്മും എല്‍ഡിഎഫും സര്‍ക്കാരിന് പൂര്‍ണപിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button