പാലക്കാട് : പിണറായി വിജയനെതിരെ മത്സരിച്ച് നേടിയ വോട്ടുകൾ വലിപ്പമുള്ളതാണെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. നീതി കിട്ടും വരെ സമരം തുടരുമെന്നും അവർ പറഞ്ഞു. ഏഷ്യാനെറ്റിനോടാണ് പെൺകുട്ടികളുടെ അമ്മ ഇക്കാര്യം പറഞ്ഞത്.
സർക്കാർ ചെയ്തത് ചതിയാണ്. സിബിഐ അന്വേഷണത്തിന് സർക്കാരിൻ്റെ ഇടപെടലില്ല. മക്കളുടേത് കൊലപാതകം തന്നെയെന്ന് സിബിഐക്ക് മനസിലായി എന്ന് വിചാരിക്കുന്നുവെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. നീതിക്കായി ഇപ്പോഴും തല മുണ്ഡനം ചെയ്ത് തെരുവിൽ അലയുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
Read Also : കോവിഡ്; ഇന്ത്യക്ക് അടിയന്തിര സഹായം വർദ്ധിപ്പിക്കണമെന്ന് ജോ ബൈഡനോട് ആവശ്യപ്പെട്ട് രാജാ കൃഷ്ണമൂർത്തി
അതേസമയം, ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ആയിരത്തിലേറെ വോട്ടുകളാണ് ലഭിച്ചത്. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനമാണ് ഇവര്‍ക്ക് ലഭിച്ചത്. തന്‍റെ മക്കളുടെ മരണത്തിന്റെ പ്രതീകാത്മകമായി കുഞ്ഞുടുപ്പുകള്‍ ഉയര്‍ത്തിയാണ് വാളയാര്‍ അമ്മ ധര്‍മ്മടത്ത് വോട്ട് ചോദിച്ചിരുന്നത്.
Post Your Comments