വാഷിംഗ്ടൺ: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഇന്ത്യക്ക് അടിയന്തിര സഹായം വർദ്ധിപ്പിക്ക ണമെന്ന ആവശ്യമുന്നയിച്ച് അമേരിക്കൻ കോൺഗ്രസ്സ് പ്രതിനിധി രാജാ കൃഷ്ണമൂർത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ കണ്ടു. കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയിലേക്ക് വാക്സിൻ ആവശ്യത്തിന് എത്തിക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്.
‘പ്രസിഡന്റ് ജോ ബൈഡനോട് ഇന്ത്യയിലേക്ക് നൽകുന്ന വാക്സിൻ സഹായം വർദ്ധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കൊപ്പം ജനപ്രതിനിധികളായ മലോനി, ക്ലിബേൺ, സ്റ്റീഫൻ ലിഞ്ച് എന്നിവരുമുണ്ടായിരുന്നു. ഇതുവരെ ഇന്ത്യയ്ക്ക് നൽകിയ സഹായങ്ങളും കൂടിക്കാഴ്ചയിൽ വിലയിരുത്തി. വൈറസ് ബാധയുടെ തീവ്രതയും ചർച്ച ചെയ്തു. അമേരിക്ക ഇന്ത്യയ്ക്ക് നൽകിക്കൊണ്ടിരിക്കുന്ന സഹായത്തിന് ബൈഡൻ നൽകുന്ന പിന്തുണയെ അഭിനന്ദിച്ചു.’ രാജാ കൃഷ്ണമൂർത്തി വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് അനുദിനം കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം രണ്ട് കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 2,02,82,833 ആയി.
Post Your Comments