യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡ് സൂപ്പർതാരം മാർസെലോ കളിക്കും.തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കിയതോടെയാണ് താരത്തെ റയൽ മാഡ്രിഡ് ടീമിൽ ഉൾപ്പെടുത്തിയത്. മാർസെലോ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
നേരത്തെ തിരഞ്ഞെടുപ്പ് ചുമതലയെ തുടർന്ന് താരത്തിന് ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദം നഷ്ടമാവുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ടീം മാനേജ്മെന്റ് ഇടപ്പെട്ട് താരത്തെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
ഇന്ന് മാഡ്രിഡിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് വേണ്ടിയാണ് മാർസെലോയോട് മാഡ്രിഡിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടത്. നേരത്തെ തിരഞ്ഞെടുപ്പിൽ ഇലക്ഷൻ ഓഫീസറായി ജോലി ചെയ്യാൻ ഗവൺമെന്റ് തിരഞ്ഞെടുത്തവരിൽ ഒരാളാണ് മാർസെലോ. നേരത്തെ തന്നെ മാർസെലോ സ്പാനിഷ് പൗരത്വം സ്വീകരിച്ചിരുന്നു. സ്പാനിഷ് പൗരന്മാർക്ക് ഇത്തരം തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾ ഉണ്ടാകും. മുമ്പ് ഫുട്ബോൾ താരങ്ങൾക്ക് ഇളവ് കൊടുക്കാറുണ്ട്.
Post Your Comments