ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ മത്സരത്തിന് മുമ്പ് യുണൈറ്റഡ് ഗ്രൗണ്ട് കയ്യേറിയ ആരാധകരെ പിന്തുണച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൻ. ആരാധകർക്ക് മടുത്തത് കൊണ്ടാണ് ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നത്. ക്ലബിനോട് സ്നേഹമുള്ളതുകൊണ്ടാണ് അവർ പ്രതിഷേധിക്കുന്നത്. ക്ലബ് ഉടമകൾ ചെയ്യുന്ന പ്രവർത്തികൾ ആരാധകർ ഒട്ടും സന്തോഷവാന്മാരല്ല എന്നുള്ള വാണിംഗ് ആണിത്.
ഈ പ്രതിഷേധങ്ങൾ അവസാനിക്കാൻ പോകുന്നില്ല. ആരാധകർ ആഗ്രഹിക്കുന്നത് ക്ലബ് ഉടമകൾ ക്ലബ് വിട്ട് പോകണമെന്നാണ്. ഇനി എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് ക്ലബ് ഉടമകളാണ്. ആരാധകർ ശക്തരാണ്. എന്താണോ ശരി അതിനുവേണ്ടി മാത്രമാണ് ആരാധകർ നിലകൊള്ളുന്നത്. ഇത് സൂപ്പർ ലീഗിലേക്ക് പോവാൻ തീരുമാനിച്ചതിന് മാത്രമുള്ള പ്രതിഷേധം അല്ല എന്നും വർഷങ്ങളായി ഉടമകൾ ചെയ്യുന്നത് ഒന്നും ശരിയല്ല’. നെവിൻ പറഞ്ഞു.
Post Your Comments