ശ്രീനഗർ: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ വിശ്രമമില്ലാതെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയുമായി ജമ്മു കശ്മീർ ഭരണകൂടം. ആരോഗ്യ പ്രവർത്തകർക്ക് ശമ്പളത്തിന് പുറമെ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ലഫ്.ജനറൽ മനോജ് സിൻഹയാണ് പ്രഖ്യാപനം നടത്തിയത്. ആശുപത്രി സേവനം നൽകുന്നവർക്കും അനുബന്ധ സഹായം നൽകുന്ന ആരോഗ്യ പ്രവർത്തകർക്കുമാണ് ആനുകൂല്യങ്ങൾ ലഭിക്കുക.
Read Also: ഇന്ത്യയ്ക്ക് കൈത്താങ്ങായി കുവൈത്തും; പ്രതിരോധ ഉപകരണങ്ങളുമായി ആദ്യ വിമാനം രാജ്യത്തെത്തി
ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർക്ക് പ്രതിമാസം 10,000 രൂപ അധികം നൽകാനാണ് തീരുമാനം. ഡോക്ടർമാരിലെ മറ്റ് വിഭാഗങ്ങൾക്ക് 7,000 രൂപയും നഴ്സുമാർ മറ്റ് സഹായികൾ എന്നിവർക്ക് 5000 രൂപ വീതവുമായിരിക്കും അധികമായി നൽകുക. ഇതിൽ ആരോഗ്യ രംഗത്തെ ഡ്രൈവർമാർ, ശുചീകരണ തൊഴിലാളികൾ, അറ്റൻഡർമാർ എന്നിവർക്കും ആനുകൂല്യം ലഭിക്കുമെന്ന് മനോജ് സിൻഹ അറിയിച്ചു.
Read Also: വിടവാങ്ങിയത് പല പ്രമുഖ ചിത്രങ്ങളിലെയും പരിചിത മുഖം: മേള രഘുവിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകം
Post Your Comments