കൊച്ചി: രാജ്യം കൊറോണ ഭീതിയിലാണ്. കൊറോണയുടെ രണ്ടാം വരവ് ഏവരെയും ആശങ്കപ്പെടുത്തുന്നു. സാമൂഹിക അകലം പാലിക്കലും ശുചിത്വവുമാണ് പ്രധാന പ്രതിരോധ മാര്‍ഗം. അവശ്യകാര്യങ്ങളുണ്ടെങ്കില്‍ മാത്രമേ പുറത്തിറങ്ങാവൂ. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വേഗം ചികില്‍സ തേടണം. പരിശോധന നടത്തി രോഗമുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കാം. ധാരാളം വെള്ളം കുടിക്കുകയാണ് പ്രത്യേകം ചെയ്യേണ്ട കാര്യം.
Read Also : പേരക്കുട്ടിയ്ക്ക് കോവിഡ് പകരുമോയെന്ന ആശങ്ക; വൃദ്ധ ദമ്പതികൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
ശ്വാസോഛ്വാസം സുഗമമാക്കാന്‍ കമിഴ്ന്ന് കിടക്കുക. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം മരുന്നുകള്‍ കഴിക്കുക. ഓക്സിജന്റെ അളവില്‍ വരുന്ന മാറ്റവും ശ്രദ്ധിക്കണം. ഓക്സിജന്റെ അളവ് പലതവണയായി പരിശോധിക്കുക. ആവശ്യത്തിന് വായു വീട്ടിനകത്തേക്ക് വരുന്നുവെന്ന് ഉറപ്പാക്കണം. മാസ്‌ക് ധരിക്കാന്‍ എല്ലാവരെയും പ്രേരിപ്പിക്കണം.
Post Your Comments