
സീരി എ യിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ ഉഡിനീസിനെതിരെ യുവന്റസിന് വിജയം. ലീഗിലെ നിർണായക മത്സരത്തിലാണ് റൊണാൾഡോ യുവന്റസിന്റെ രക്ഷക്കെത്തിയത്. ഉഡിനീസിനെ 2-1 നാണ് യുവന്റസ് പരാജയപ്പെടുത്തിയത്. 10-ാം മിനുട്ടിൽ മൊളീനയിലൂടെ ഉഡിനീസ് ലീഡ് നേടി. 83-ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ റൊണാൾഡോ യുവന്റസിന്റെ സമനില ഗോൾ നേടി.
മത്സരം അവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ 89-ാം മിനുട്ടിൽ റൊണാൾഡോ യുവന്റസിനായി വിജയ ഗോൾ നേടി. റാബിയോറ്റിസണ് വിജയ ഗോളിന് വഴിയൊരുക്കിയത്. ജയത്തോടെ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത സജീവമാക്കി. ലീഗിൽ മൂന്നാം സ്ഥാനത്താണ് യുവന്റസ്. അതേസമയം, അറ്റ്ലാന്റ സസുഓളയോട് സമനില വഴങ്ങിയതും നാപ്പോളി ക്ലാഗ്ലിയാരിയോട് സമനില വഴങ്ങിയതും യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത എളുപ്പമാക്കി.
Post Your Comments