KeralaCinemaNattuvarthaMollywoodLatest NewsNewsEntertainment

‘ഇവർ പരാജിതർ’; തെരഞ്ഞെടുപ്പിലെ താരസന്നീധ്യം ഇങ്ങനെ

എന്നാൽ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ മലയാള സിനിമയിലെ മുഖ്യ താരങ്ങളായ മൂന്നു പേർ പരാജയപ്പെടുകയും ചെയ്തു.

ഇന്ത്യയിൽ സിനിമയും രാഷ്ട്രീയവുമായി അഭേദ്യമായ ബന്ധമാണുള്ളത്. കാലങ്ങളായി മലയാളത്തിലും അങ്ങനെത്തന്നെയാണ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുപിടി സിനിമാ താരങ്ങളും രംഗത്തുണ്ടായിരുന്നു.

പ്രചാരണത്തിന് ഇറങ്ങുന്ന താരങ്ങളുടെ എല്ലാം വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്തിരുന്നു. എന്നാൽ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ മലയാള സിനിമയിലെ മുഖ്യ താരങ്ങളായ മൂന്നു പേർ പരാജയപ്പെടുകയും ചെയ്തു.

തൃശൂരിൽ നിന്നും മത്സരിച്ച സൂപ്പർ താരം സുരേഷ് ഗോപി, തിരുവനന്തപുരത്തു നിന്നും മത്സരിച്ച സിനിമാ സീരിയൽ താരം കൃഷ്ണകുമാർ, ബാലുശ്ശേരിയിൽ നിന്നും മത്സരിച്ച ഹാസ്യതാരം ധർമ്മജൻ എന്നിവരാണ് പരാജയം ഏറ്റുവാങ്ങിയത്.

അതേസമയം, പത്തനാപുരത്തു നിന്നു മത്സരിച്ച ഗണേഷ് കുമാറും, കൊല്ലത്തു നിന്നു മത്സരിച്ച മുകേഷും വിജയിച്ചു. മുകേഷ് രണ്ടാം തവണയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സീരിയൽ താരം വിവേക് ഗോപനും ചവറയിൽ പരാജയപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button