Latest NewsFootballNewsSports

ഇനിയുള്ള മത്സരങ്ങൾ ബാഴ്‌സയ്ക്ക് ഏറെ നിർണായകം: പിക്വെ

സ്പാനിഷ് ലീഗ് കിരീടം നേടണമെങ്കിൽ ബാഴ്‌സലോണയ്ക്ക് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണെന്ന് ബാഴ്‌സ ഡിഫൻഡർ ജെറാർഡ് പിക്വെ. 34 മത്സരങ്ങളിലൂടെ മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണ അത്ലാന്റിക്കോ മാഡ്രിഡിന് രണ്ട് പോയിന്റ് പിന്നിലാണ്. ല ലീഗയിൽ ശനിയാഴ്ച നടക്കുന്ന ബാഴ്‌സലോണ അത്ലാന്റിക്കോ മാഡ്രിഡ് മത്സരം തങ്ങളുടെ കിരീട നേട്ടത്തിനരികെ എത്താനുള്ള അവസാനം മാർഗമാണ്. എന്ത് വിലകൊടുത്തും അത് ജയിക്കുകയാണ് ലക്ഷ്യമെന്ന് പിക്വെ വ്യക്തമാക്കി.

‘ഗ്രാനഡയ്‌ക്കെതിരായ അപ്രതീക്ഷിത തോൽവിക്ക് ശേഷം വലൻസിയെക്കെതിരായ മത്സരത്തിൽ ഞങ്ങൾ നന്നായി പോരാടി. വലൻസിയെക്കെതിരെയുള്ള വിജയം ഞങ്ങളുടെ ആത്മവിശ്വാസത്തെ വർധിപ്പിക്കുന്നു. ജയിക്കുകയെന്ന ഒരേയൊരു ആശയത്തോടെയാണ് ഞങ്ങൾ ഞങ്ങളെ അത്ലാന്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനായി ഒരുങ്ങുന്നത്. ഞങ്ങൾക്ക് വിജയിക്കണം, അല്ലാതെ വേറെ മാർഗമില്ല’. പിക്വെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button