പലപ്പോഴും കണ്ണ് തിരുമ്മുന്ന ശീലമുള്ള ആളുകളാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഇങ്ങനെ തിരുമ്മുന്നതിന് പ്രധാന കാരണം കണ്ണുകളിലെ ചൊറിച്ചില്‍ തന്നെയാണ്. ചൊറിച്ചില്‍ അനുഭവപ്പെടുന്ന കണ്ണുകള്‍ നിങ്ങളുടെ ദിനചര്യയെ തടസ്സപ്പെടുത്തുകയും ചില സമയങ്ങളില്‍ നിങ്ങളുടെ കാഴ്ചയെ പോലും ബാധിക്കുകയും ചെയ്യും. കണ്ണുകളിലെ ചൊറിച്ചിലില്‍ നിന്ന് തല്‍ക്ഷണ ആശ്വാസം ലഭിക്കുന്നതിന് സഹായിക്കുന്ന ലളിതമായ വീട്ടുവൈദ്യങ്ങള്‍ ഉണ്ട്.
നിങ്ങളുടെ കണ്ണുകളില്‍ ഒരു തണുത്ത ഐസ് ഉപയോഗിച്ച് ഒപ്പുന്നത് ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് വീക്കവും കണ്ണുകളിലെ ചുവന്ന നിറവും ഒഴിവാക്കാനും നിങ്ങളുടെ കണ്ണുകള്‍ക്ക് ഈര്‍പ്പമുണ്ടാക്കാനും സഹായിക്കും. മെബോമിയന്‍ ഗ്രന്ഥികളില്‍ നിന്ന് എണ്ണ വിതരണം ചെയ്യുന്നതിന് ഒരു തണുത്ത തുണി അല്ലെങ്കില്‍ ഐസ് പായ്ക്ക് കൊണ്ട് കണ്ണുകളില്‍ തടവുന്നത് ഫലപ്രദമാണ്.കണ്ണിനു ചുറ്റുമുള്ള ചര്‍മ്മത്തിലെ രക്തക്കുഴലുകള്‍ ചുരുക്കി കണ്ണുകളിലെ ചുവന്ന നിറം കുറയ്ക്കാന്‍ തണുത്ത താപനില സഹായിക്കുന്നു. ഇത് കണ്ണുകളിലെ എരിച്ചിലും കുറയ്ക്കും.
നിങ്ങളുടെ കണ്ണുകളില്‍ കുറച്ച് തണുത്ത വെള്ളം ഒഴിക്കുക.തുടര്‍ന്ന് കുറച്ച് ഐസ് ക്യൂബുകള്‍ വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ് കുറച്ച് മിനിറ്റ് നിങ്ങളുടെ അടഞ്ഞ കണ്പോളകളില് വയ്ക്കുക. ചൊറിച്ചില്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് ഇത് ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ചെയ്യാം.
കണ്ണുകളിലെ ചൊറിച്ചില്‍ അകറ്റുവാനും വരള്‍ച്ച കുറയ്ക്കാനും സഹായിക്കുന്ന ടാന്നിക് ആസിഡ് ചായയില്‍ അടങ്ങിയിരിക്കുന്നു. ഗ്രീന്‍ ടീ ബാഗുകളില്‍ എപ്പിഗല്ലോകാറ്റെച്ചിന്‍ ഗാലേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് കണ്ണുകളിലെ വീക്കം കുറയ്ക്കുകയും ചൊറിച്ചിലില്‍ നിന്നും വരണ്ട കണ്ണുകളില്‍ നിന്നും തല്‍ക്ഷണം ആശ്വാസം നല്‍കുകയും ചെയ്യുന്നു.
കണ്ണുകളിലെ ഈര്‍പ്പം നിലനിര്‍ത്താനും വരള്‍ച്ച കുറയ്ക്കാനും ലാവെന്‍ഡര്‍ ടീ ബാഗുകള്‍ ഉപയോഗിക്കാം. ലാവെന്‍ഡറില്‍ അടങ്ങിയിരിക്കുന്ന ശാന്തമായ ഗുണങ്ങള്‍ അസ്വസ്ഥത ലഘൂകരിക്കും. ചമോമൈല്‍, റൂയിബോസ് തുടങ്ങിയ ചായകള്‍ ഉപയോഗിക്കുന്നത് കണ്ണുകളിലെ ചൊറിച്ചില്‍ ചികിത്സിക്കാന്‍ സഹായിക്കും, കാരണം അവയ്ക്ക് വീക്കം, ചുവന്ന നിറം എന്നിവ കുറയ്ക്കാന്‍ കഴിയും.
ടീ ബാഗുകള്‍ ഉപയോഗിക്കുന്നതിന്, ഒരു കപ്പ് ചായ തയ്യാറാക്കിയ ശേഷം ടീ ബാഗുകള്‍ എടുത്ത് 30 മിനിറ്റ് നേരം ശീതീകരിക്കുക. അവയില്‍ നിന്ന് ദ്രാവകം പിഴിഞ്ഞ ശേഷം, അവ നിങ്ങളുടെ കണ്ണുകളില്‍ വയ്ക്കുക, 15-20 മിനിറ്റ് നേരം വച്ചതിനു ശേഷം നീക്കം ചെയ്യുക.
ആവണക്കെണ്ണ
ചൊറിച്ചില്‍ ഉള്ള കണ്ണുകള്‍ ആവണക്കെണ്ണ ഉപയോഗിച്ച് ചികിത്സിക്കാം. ഇതിന് വീക്കം തടയുന്ന ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് കണ്ണിലെ ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. മിക്കപ്പോഴും, കണ്ണുകളില്‍ ആവശ്യത്തിന് ഈര്‍പ്പവും ലൂബ്രിക്കേഷനും ഇല്ലാത്തതിനാല്‍ കണ്ണുകളില്‍ ചൊറിച്ചില്‍ ഉണ്ടാകാം. ഇത് കാഴ്ച മങ്ങുന്നതിനും കണ്ണുകളില്‍ അസ്വസ്ഥത ഉണ്ടാവുന്നതിനും കാരണമാകും. ആവണക്കെണ്ണ കണ്ണുകള്‍ക്ക് ആവശ്യമായ ഈര്‍പ്പം നല്കുന്നു, ഇത് പ്രകോപിപ്പിക്കലും ചുവന്ന നിറവും കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, കണ്ണുകളിലെ നീര്‍ക്കെട്ടും ഇത് ഫലപ്രദമായി കുറയ്ക്കും.
പ്രകൃതിദത്ത ആവണക്കെണ്ണ പ്രയോഗിക്കാന്‍, കോട്ടണ്‍ പഞ്ഞിയോ തുണിയോ ഈ എണ്ണയില്‍ മുക്കിവയ്ക്കുക, ശേഷം, അധിക എണ്ണ പിഴിഞ്ഞ് കളയുക. നിങ്ങളുടെ അടഞ്ഞ കണ്പോളകളില് ഇവ വച്ച് 15-20 മിനിറ്റ് നേരം കാത്തിരിക്കുക. ശേഷം, തണുത്ത വെള്ളത്തില്‍ കണ്ണുകള്‍ കഴുകുക.
വെള്ളരിക്ക കഷ്ണങ്ങള്‍
വെള്ളരിക്കയില്‍ ബി 6, റൈബോഫ്ലേവിന്‍ തുടങ്ങിയ വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, അതില്‍ കാല്‍സ്യം, മഗ്നീഷ്യം എന്നിവയും നല്ല അളവില്‍ അടങ്ങിയിരിക്കുന്നു. കണ്ണുകള്‍ക്ക് ഏറ്റവും പ്രയോജനകരവും എളുപ്പത്തില്‍ ലഭ്യമാവുന്നതുമായ ഒരു ചേരുവയായി ഇത് കണക്കാക്കപ്പെടുന്നു. വെള്ളരിക്കയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന ജലാംശം കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മത്തെ നനയ്ക്കുകയും ജലാംശം നല്‍കുകയും ചെയ്യുന്നു.
Post Your Comments