![](/wp-content/uploads/2021/05/webp.net-resizeimage-2021-05-03t113831.102.jpg)
കോവിഡ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് സഹായഹസ്തവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. 50000 ഡോളറാണ് ഓസ്ട്രേലിയ യൂണിസെഫിലൂടെ ഇന്ത്യയ്ക്കായി സംഭാവന ചെയ്തത്. ഒപ്പം യൂണിസെഫ് വഴി ഓസ്‌ട്രേലിയൻ ജനതയോട് ഇന്ത്യക്കായി സംഭാവനകൾ നൽകാനും ക്രിക്കറ്റ് ഓസ്ട്രേലിയ അഭ്യർത്ഥിച്ചു.
ഓസ്‌ട്രേലിയയും ഇന്ത്യയും ക്രിക്കറ്റ് ലോകത്ത് വലിയ ബന്ധമാണുള്ളത്. ഇന്ത്യയിലെ അവസ്ഥയിൽ സങ്കടമുണ്ടെന്നും ഇപ്പോൾ ഇന്ത്യയെ സഹായിക്കേണ്ട സമയമാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ നിക് ഹോക്ലി പറഞ്ഞു.
നേരത്തെ ഓസ്‌ട്രേലിയൻ ബൗളർ പാറ്റ് കമ്മിൻസും മുൻ ഓസ്‌ട്രേലിയൻ താരം ബ്രെറ്റ് ലീയും സഹായഹസ്തവുമായി എത്തിയിരുന്നു. ഓക്സിജൻ വാങ്ങാനായി ഒരു ക്രിപ്റ്റോ കോയിനായിരുന്നു ബ്രെറ്റ് ലീ നൽകിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 50000 ഡോളറാണ് കമ്മിൻസ് സംഭാവന ചെയ്തിരുന്നത്.
Post Your Comments