തിരഞ്ഞെടുപ്പ് തോല്‍വിയെ എന്റെ വ്യക്തിപരമായ പരാജയം ആയി തന്നെ സ്വീകരിക്കുന്നു.
ആരെയും കുറ്റപ്പെടുത്താതെയും മറ്റൊന്നിലും പഴി ചാരാതെയും പൂര്‍ണ്ണ ബോധ്യത്തോടെ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുന്നുവെന്ന് തൃത്താല ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ.ശങ്കു.ടി.ദാസ്. എന്റെ വിശ്വാസങ്ങളും രാഷ്ട്രീയ ബോധ്യങ്ങളും, ഞാന്‍ പ്രതിനിധാനം ചെയ്ത ആശയങ്ങളും ആദര്‍ശങ്ങളും, ഇതുവരെ സ്വീകരിച്ച നിലപാടുകളും കൂടിയാണ് തൃത്താലയില്‍ പരാജയപ്പെട്ടിരിക്കുന്നത്.
Read Also : പരാജയം അംഗീകരിച്ച് ജനങ്ങളോടൊപ്പം ഉണ്ടാകുമെന്ന് അരിത ബാബു; രണ്ടാം തവണയും പ്രതിഭ തെളിയിച്ച് യു. പ്രതിഭ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
12878 വോട്ട് ആണ് കിട്ടിയത്. 2016 തിരഞ്ഞെടുപ്പില്‍ കിട്ടിയ 14510 വോട്ടിനേക്കാള്‍ 1632 വോട്ട് ബിജെപിക്ക് കുറയുകയാണ് ഇത്രയും മാറിയ സാഹചര്യത്തിലും തൃത്താലയില്‍ സംഭവിച്ചത് എന്നത് സ്ഥാനാര്‍ഥിയുടെ പോരായ്മയേയും വ്യക്തി പ്രഭാവമില്ലായ്മയേയും കൂടിയാണ് കാണിക്കുന്നത്. രണ്ട് പ്രബല സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള അഭിമാന പോരാട്ടത്തിനിടയില്‍ പെട്ടു പോയ പുതുമുഖം, അപരിചിതമായ മണ്ഡലത്തില്‍ വെറും 20 ദിവസത്തെ പ്രചാരണ സമയം മാത്രം അനുവദിക്കപ്പെട്ട പുറമേക്കാരന്‍, പ്രമുഖ മാധ്യമങ്ങളുടെയെല്ലാം ബോധപൂര്‍വ്വമായ അവഗണന, സംഘടനാപരമായ പ്രശ്‌നങ്ങളും പരിമിതികളും എന്നിങ്ങനെ എന്ത് ന്യായം പറഞ്ഞാലും അതിനെയെല്ലാം സ്വന്തം മികവ് കൊണ്ട് മറികടക്കാന്‍ സാധിക്കാത്തത് എന്റെ പിഴവ് തന്നെയാണ്.
തിരഞ്ഞെടുപ്പ് തോല്‍വിയെ എന്റെ വ്യക്തിപരമായ പരാജയം ആയി തന്നെ സ്വീകരിക്കുന്നു.
ആരെയും കുറ്റപ്പെടുത്താതെയും മറ്റൊന്നിലും പഴി ചാരാതെയും പൂര്‍ണ്ണ ബോധ്യത്തോടെ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുന്നു. എന്റെ വിശ്വാസങ്ങളും രാഷ്ട്രീയ ബോധ്യങ്ങളും, ഞാന്‍ പ്രതിനിധാനം ചെയ്ത ആശയങ്ങളും ആദര്‍ശങ്ങളും, ഇതുവരെ സ്വീകരിച്ച നിലപാടുകളും കൂടിയാണ് തൃത്താലയില്‍ പരാജയപ്പെട്ടിരിക്കുന്നത്.
അത് അംഗീകരിക്കുകയും അവ മുന്‍നിര്‍ത്തിയുള്ള ഇടപെടലുകള്‍ അവസാനിപ്പിക്കുകയും ചെയ്യുന്നു.
സ്വയം വിലയിരുത്താനും, പിഴവുകളും പോരായ്മകളും തിരിച്ചറിഞ്ഞു പരിഹരിക്കാനും, ഒരു വ്യക്തിയെന്ന നിലയില്‍ സ്വയം പരിഷ്‌കരിക്കാനുമായി പൊതുവിടത്തില്‍ നിന്ന് ഞാനൊരു ഇടവേള എടുക്കുകയാണ്. ഇപ്പോള്‍ തോന്നുന്ന ഈ സംശയങ്ങള്‍ തീര്‍ത്ത്, കൈവിട്ടു പോയ കണ്‍വിക്ഷന്‍ വീണ്ടെടുത്ത്, വീക്ഷണങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നേടിയ ശേഷം മാത്രം ഞാനിനി നിങ്ങള്‍ക്കിടയിലേക്ക് മടങ്ങി വരാം. അതുവരെ, ഞാനെനിക്ക് വനവാസം വിധിക്കുകയാണ്.
വോട്ട് ചെയ്തവര്‍ക്കെല്ലാം നന്ദി.
കൂടെ നിന്നവര്‍ക്കും വിജയമാശംസിച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും പ്രവര്‍ത്തിച്ചവര്‍ക്കുമെല്ലാം സ്‌നേഹം. എതിരെ നിന്നവര്‍ക്കും പരിഹസിച്ചവര്‍ക്കും അധിക്ഷേപിച്ചവര്‍ക്കുമെല്ലാം അഭിനന്ദനങ്ങള്‍.
വിജയിച്ചവര്‍ക്ക് ആശംസകള്‍.
Post Your Comments