കോഴിക്കോട്: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സാമൂഹ്യ പ്രവര്ത്തകന് അഡ്വ ശങ്കു.ടി ദാസ് ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു.
Read Also:കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം : ആറു പേർക്ക് പരിക്ക്
ബിജെപി വക്താവ് സന്ദീപ് വാര്യരാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ശങ്കു ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ആരോഗ്യ സ്ഥിതി പൂര്‍ണമായും മെച്ചപ്പെടാനുണ്ട്. സന്ദര്‍ശനം തത്കാലം ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ശങ്കുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും സന്ദീപ് വാര്യര്‍ നന്ദി രേഖപ്പെടുത്തി. ഗുരുതരാവസ്ഥയിലായിരുന്ന ശങ്കു നിരവധി നിര്‍ണായക ശസ്ത്രക്രിയകള്‍ക്ക് ശേഷം ഏറെ നാള് വെന്റിലേറ്ററില്‍ തുടരുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ക്രമേണ ആരോഗ്യം വീണ്ടെടുത്തത്.
ശങ്കുവിനെ ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും ചേര്‍ന്ന് യാത്രയാക്കുന്ന ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പൂച്ചെണ്ടും മധുരവും നല്‍കിയാണ് ശങ്കുവിനെ യാത്രയാക്കിയത്. ടെലിവിഷന്‍ സംവാദങ്ങളിലെ പതിവ് സാന്നിധ്യമായിരുന്ന ശങ്കുവിന്റെ ചികിത്സാ വിവരങ്ങള്‍ അന്വേഷിച്ച് നിരവധി രാഷ്ട്രീയ നേതാക്കളും ഉന്നത വ്യക്തികളും ആശുപത്രിയില്‍ എത്തുകയും ചെയ്തിരുന്നു.
ജൂണ്‍ 23 രാത്രിയിലായിരുന്നു ശങ്കു.ടി.ദാസിന് അപകടം സംഭവിച്ചത്. രാത്രി പത്തരയോടെ മലപ്പുറം ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന്, അദ്ദേഹത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments