
തിരുവനന്തപുരം: രാമസിംഹന്‍ സംവിധാനം ചെയ്ത 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയ്ക്ക് പിന്തുണയുമായി ശങ്കു ടി ദാസ്. മലബാർ കലാപത്തിൽ ഇരകളായത് വിരലിലെണ്ണാവുന്ന ബ്രിട്ടീഷുകാരോ ജന്മികളോ അല്ല, പതിനായിരക്കണക്കിന് സാധാരണക്കാരായ ഹിന്ദുക്കളായിരുന്നു എന്ന് തുറന്നു പറയാൻ മലയാളത്തിൽ ഒരു സിനിമ ഉണ്ടായിരിക്കുന്നു എന്നതാണ് രാംസിംഹന്റെ സിനിമയെ പ്രധാനമാക്കുന്നതെന്ന് ശങ്കു ഫേസ്‌ബുക്കിൽ കുറിച്ചു.
വാരിയംകുന്നനും ആലി മുസ്ലിയാരുമൊന്നും ധീര ദേശാഭിമാനികളോ വിപ്ലവകാരികളോ അല്ല, ഹിന്ദു വംശഹത്യക്ക് നേതൃത്വം നൽകിയ മതഭ്രാന്തന്മാരായ കൊലയാളികൾ ആയിരുന്നുവെന്ന് പ്രഖ്യാപിക്കാൻ മലയാളത്തിൽ ഒരു സിനിമ ഉണ്ടായിരിക്കുന്നു എന്നതാണ് അതിനെ വ്യത്യസ്തമാക്കുന്നത്. ഹിന്ദു വിരുദ്ധ വർഗ്ഗീയ കലാപമാണ് എന്ന ഹിസ്റ്ററിക്കൽ പൊസിഷൻ ശരി വെച്ച് ആദ്യമായൊരു മുഖ്യധാരാ സിനിമ മലയാളത്തിൽ ഉണ്ടായിരിക്കുന്നു എന്നത് ഈ സിനിമയുടെ പ്രാധാന്യം വലുതാക്കുന്നുവെന്നും ശങ്കു പറയുന്നു.
ശങ്കു ടി ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
പുഴ മുതൽ പുഴ വരെ ആദ്യ ദിവസം തന്നെ കണ്ടു. മാപ്പിള ലഹള ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരമോ ജന്മിത്ത വിരുദ്ധ കർഷക വിപ്ലവമോ അല്ല, ഹിന്ദു വിരുദ്ധ വർഗ്ഗീയ കലാപമാണ് എന്ന ഹിസ്റ്ററിക്കൽ പൊസിഷൻ ശരി വെച്ച് ആദ്യമായൊരു മുഖ്യധാരാ സിനിമ മലയാളത്തിൽ ഉണ്ടായിരിക്കുന്നു എന്നതാണ് അതിനെ പ്രസക്തമാക്കുന്നത്.
മലബാർ കലാപത്തിൽ ഇരകളായത് വിരലിലെണ്ണാവുന്ന ബ്രിട്ടീഷുകാരോ ജന്മികളോ അല്ല, പതിനായിരക്കണക്കിന് സാധാരണക്കാരായ ഹിന്ദുക്കളായിരുന്നു എന്ന് തുറന്നു പറയാൻ മലയാളത്തിൽ ഒരു സിനിമ ഉണ്ടായിരിക്കുന്നു എന്നതാണ് അതിനെ പ്രധാനമാക്കുന്നത്. വാരിയംകുന്നനും ആലി മുസ്ലിയാരുമൊന്നും ധീര ദേശാഭിമാനികളോ വിപ്ലവകാരികളോ അല്ല, ഹിന്ദു വംശഹത്യക്ക് നേതൃത്വം നൽകിയ മതഭ്രാന്തന്മാരായ കൊലയാളികൾ ആയിരുന്നുവെന്ന് പ്രഖ്യാപിക്കാൻ മലയാളത്തിൽ ഒരു സിനിമ ഉണ്ടായിരിക്കുന്നു എന്നതാണ് അതിനെ വ്യത്യസ്തമാക്കുന്നത്.
പല നിലകളിൽ ചരിത്രപരമാണ് ഈ ഉദ്യമം. എന്നാൽ ഇതൊരു തുടക്കം മാത്രമാണ്.
ഒരു നൂറ്റാണ്ട് കാലത്തെ നുണകളെ തിരുത്താനുള്ള ഒരു ജനതയുടെ മുന്നേറ്റം ഇതുകൊണ്ട് അവസാനിക്കുകയല്ല, ഇവിടെ നിന്ന് ആരംഭിക്കുക മാത്രമാണ്.
കൂടുതൽ മികവും തികവുമുള്ള തുടർച്ചകൾ ഇതിനുണ്ടാവേണ്ടതുണ്ട്.
അതുണ്ടാവുകയും ചെയ്യും. ആ വലിയ ലക്ഷ്യത്തിന്റെ മഹാ സാഗരത്തിലേക്ക് ഇനിയുമൊരുപാട് പുഴകൾ ഒഴുകട്ടെ.
Post Your Comments