Latest NewsNattuvarthaNews

പോക്സോ കേസ് പ്രതിയ്‌ക്ക് 70 വർഷം കഠിന തടവ്

ഹരിപ്പാട്; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 70 വർഷം കഠിന തടവും 75000 രൂപ പിഴയും നൽകിയിരിക്കുന്നു. താമരക്കുളം സ്വദേശി ബാബുവിനാണ് ഹരിപ്പാട് സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതി ജ‍ഡ്ജി വി. വിഷ്ണു ശിക്ഷ വിധിച്ചിരിക്കുന്നത്. 16 വയസ്സിൽ താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 20 വർഷവും ആവർത്തിച്ചുള്ള പീഡനത്തിന് 20 വർഷവും കുട്ടിക്ക് സമ്മതം നൽകാൻ പ്രാപ്തിയില്ലെന്നിരിക്കെ പീഡിപ്പിച്ചതിന് 20 വർഷവും പ്രകൃതി വിരുദ്ധ പീഡനത്തിന് 10 വർഷവും ഉൾപ്പെടെയാണ് 70 വർഷത്തെ തടവ് വിധിച്ചിരിക്കുന്നത്.

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ 20 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകുന്നതാണ്. പിഴ അടച്ചില്ലെങ്കിൽ 9 മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടിവരും. കേസിൽ കുട്ടിയുടെ അമ്മ ഉൾപ്പെടെ സാക്ഷികൾ കൂറുമാറിയിരുന്നു. അമ്മ മകൾക്കെതിരെ മൊഴി നൽകുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button