ബാലുശേരിയില്‍ യുഡിഎഫ് സ്ഥാർഥി ധർമജൻ ബോൾഗാട്ടി പിന്നിൽ. എൽ ഡി എഫ് സ്ഥാനാർഥി ആണ് ഇവിടെ ലീഡ് ചെയ്യുന്നത്. കൊല്ലം ജില്ലയിലെ കുണ്ടറയിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ യു ഡി എഫിന്റെ പി സി വിഷ്ണുനാഥ് പിന്നിലാക്കി ലീഡ് ചെയ്യുന്നു. 80 വോട്ടുകൾക്കാണ് വിഷ്ണുനാഥ് മുന്നിലുള്ളത്. പാലക്കാട് എൻ ഡി ഇ സ്ഥാനാർഥി ഇ ശ്രീധരൻ മുന്നിൽ. 98 വോട്ടുകൾകൾക്കാണ് മെട്രോമാൻ ലീഡ് ചെയ്യുന്നത്.
80 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ഏറ്റവുമധികം ശ്രദ്ധനേടിയ നേമം മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ മുന്നിലാണ്. പാലാ മണ്ഡലത്തിൽ ജോസ് കെ. മാണി ലീഡ് ചെയ്യുന്നുണ്ട്. അതേസമയം, യുഡിഎഫ് 58 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് മുന്നിൽ. പൂഞ്ഞാറിൽ എൽ ഡി എഫ് മുന്നേറുന്നു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി മുന്നിൽ. കൊല്ലത്ത് യു ഡി എഫിന് ലീഡ്. ആറ്റിങ്ങൽ എൽ ഡി എഫിന് ലീഡ്. കോഴിക്കോട് നോർത്തിൽ എൽ ഡി എഫിന് ലീഡ്. കരുനാഗപ്പള്ളിയിൽ യു ഡി എഫ് മുന്നിൽ. ജയവും തോൽവിയും മാത്രമല്ല, ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും പ്രത്യാഘാതങ്ങളുടെ തോതു നിർണയിക്കും.
Post Your Comments