COVID 19Latest NewsIndiaNews

കോ​വി​ഡ് വാ​ര്‍​ഡി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന യു​വ ഡോ​ക്ട​ര്‍ ജീ​വ​നൊ​ടു​ക്കി; മാ​ന​സി​ക സം​ഘ​ര്‍​ഷം മൂലമെന്ന് വിശദീകരണം

പ്ര​തി​ദി​നം കോ​വി​ഡ് ബാ​ധി​ച്ച്‌ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന നി​ര​വ​ധി രോ​ഗി​ക​ളെ അ​ദ്ദേ​ഹം പ​രി​ച​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ഡ​ല്‍​ഹി: കോ​വി​ഡ് വാ​ര്‍​ഡി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന യു​വ ഡോ​ക്ട​ര്‍ ജീ​വ​നൊ​ടു​ക്കി. ഡ​ല്‍​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ര്‍​ഡി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഖോ​ഗ​ക്പു​ര്‍ സ്വ​ദേ​ശി​യാ​യ ഡോ. ​വി​വേ​ക് റാ​യ് ആ​ണ് മ​രി​ച്ച​ത്. മാ​ന​സി​ക സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് ലഭ്യമായ വിവരം.

ഡോ. ​വി​വേ​ക് ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി കോ​വി​ഡ് വാ​ര്‍​ഡി​ലാ​യി​രു​ന്നു ജോ​ലി ചെ​യ്ത​ത്. പ്ര​തി​ദി​നം കോ​വി​ഡ് ബാ​ധി​ച്ച്‌ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന നി​ര​വ​ധി രോ​ഗി​ക​ളെ അ​ദ്ദേ​ഹം പ​രി​ച​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു

തീവ്രമായി രോഗം ബാധിച്ച ആളുകളുടെ അവസ്ഥയിൽ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും, പ്ര​തി​ദി​നം നി​ര​വ​ധി​യാ​ളു​ക​ള്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന​ത് ക​ണ്ട് അ​ദ്ദേ​ഹം ക​ടു​ത്ത മാ​ന​സി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു​വെ​ന്നും ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ മേ​ധാ​വി ഡോ.​ര​വി വാ​ങ്കേ​ദ്ക​ര്‍ ട്വീ​റ്റ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button