KeralaLatest NewsNews

ജോസ് കെ മാണിയ്ക്ക് ദയനീയ പരാജയം

ഉപതിരഞ്ഞെടുപ്പിൽ പാലായില്‍ ജോസ്.കെ മാണിനേരിട്ട കനത്ത തിരിച്ചടി ഇത്തവണയും

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായില്‍ മാണി സി കാപ്പൻ വിജയിച്ചു. ഇടതിനോട് ചേർന്ന് നിന്നുകൊണ്ട് മത്സരിക്കാൻ ഇറങ്ങിയ കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിയ്ക്ക് പാലായിൽ ദയനീയ തോൽവി.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ പാലായില്‍ ജോസ്.കെ മാണിനേരിട്ട കനത്ത തിരിച്ചടി ഇത്തവണയും ജോസ് കെ മാണിയെ പിന്തുടരുന്ന കാഴ്ചയാണ് കാണുന്നത്.

കേരള കോണ്‍ഗ്രസിന്റെ അമരക്കാരനും ശക്തമായ നേതാവുമായ കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് 2019ല്‍ പാലായിൽ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. അന്ന് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന മാണി.സി കാപ്പന്‍ അന്ന് യുഡിഎഫിലായിരുന്ന ജോസ്.കെ മാണിയുടെ നേതൃത്വത്തിലുള‌ള കേരളകോണ്‍ഗ്രസിന്റെ ജോസ് ടോമിനെ 2247 വോട്ടിന് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button